Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightപരീക്ഷക്കൊരുങ്ങണം,...

പരീക്ഷക്കൊരുങ്ങണം, രക്ഷിതാക്കളും

text_fields
bookmark_border
പരീക്ഷക്കൊരുങ്ങണം, രക്ഷിതാക്കളും
cancel

പരീക്ഷാക്കാലം വിദ്യാർത്ഥികളെ പോലെ തന്നെ രക്ഷിതാക്കൾക്കും ഏറെ നിർണായകമാണ്. കുട്ടികളുടെ തയ്യാറെടുപ്പുകൾക്കൊപ്പം മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രണ്ടുപേരുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് നല്ലൊരു വിജയത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുക. അവ ഏതൊക്കെയെന്നു നോക്കാം.

• ഭീതി ഒഴിവാക്കുക- പരീക്ഷയെ പേടിയോടല്ല, ധൈര്യത്തോടെയാണ് നേരിടേണ്ടതെന്ന്​ കുട്ടികളെ ബോധ്യപ്പെടുത്തുക.

• അമിത സമ്മർദ്ദം കൊടുക്കാതിരിക്കുക - നിരന്തരം പരീക്ഷയെപ്പറ്റിയുള്ള സംസാരം, എല്ലാ വിഷയങ്ങൾക്കും 100 ശതമാനം മാർക്ക്‌ വാങ്ങണം തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കി അമിത സമ്മർദ്ദത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുക.

• കുട്ടികളുടെ ശാരീരിക ആരോഗ്യത്തിന്​ നൽകുന്ന കരുതൽ പോലെ തന്നെ കൂടുതൽ ശ്രദ്ധ മാനസിക ആരോഗ്യത്തിനും നൽകുക.

• എട്ട്​ മണിക്കൂർ കൃത്യമായി കുട്ടികൾ ഉറങ്ങുന്നുണ്ട്​ എന്ന് ഉറപ്പ് വരുത്തുക.

• ശരിയായ അളവിൽ ഭക്ഷണം കഴിക്കുന്നു എന്ന് ഉറപ്പാക്കുക.

• യോഗ, ചെറിയ രീതിയിൽ ഉള്ള വ്യായാമങ്ങൾ എന്നിവ ശീലിപ്പിക്കുക.

• പഠനത്തിനിടയിൽ കൃത്യമായ ഇടവേള എടുക്കാനും ചെറിയ രീതിയിൽ വിനോദത്തിലേർപ്പെടാനും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക.

• പഠനത്തിന്​ ശല്യമാകുന്ന കാര്യങ്ങൾ വീട്ടിൽ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.

•ആത്മവിശ്വാസം വളർത്തുക.

• മറ്റ് കുട്ടികളുമായി താരതമ്യം ഒഴിവാക്കുക.

• പരീക്ഷാ സമയങ്ങളിൽ കുട്ടികൾക്ക് പഠനത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കുക.

• ഗാഡ്ജറ്റുകളുടെ ഉപയോഗം കുറച്ച് പഠനത്തിൽ ഫോക്കസ് ചെയ്യാൻ അവസരമൊരുക്കുക.

• മൈൻഡ് ഗെയിമിങ്ങിലൂടെ കുട്ടികളുടെ കോൺസെൻട്രേഷൻ പവർ കൂട്ടുക.

• എളുപ്പമുള്ള രണ്ട് വിഷയങ്ങൾക്കിടയിൽ ഒരു പ്രയാസമുള്ള വിഷയം പഠിക്കുന്ന സാൻഡ്‌വിച്ച് മെത്തേഡ് കുട്ടികൾക്ക് ശീലമാക്കുക.

• മികച്ച പഠനാന്തരീക്ഷം നൽകുന്നതോടൊപ്പം എപ്പോഴും മാതാപിതാക്കൾ കൂടെ ഉണ്ടെന്ന വിശ്വാസം കൂടി നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parentsprepareexam
News Summary - Parents should also prepare for the exam
Next Story