Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പോർട്സ് സ്കൂൾ ടാലന്റ് ഹണ്ടിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് അവസരം
text_fieldsbookmark_border
തിരുവനന്തപുരം ജി.വി. രാജ, കണ്ണൂർ, തൃശൂർ സ്പോർട്സ് സ്കൂളുകളിൽ നടത്തിയ ടാലന്റ് ഹണ്ടിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് മാർച്ച് 25ന് അതേ സെന്ററുകളിൽ രാവിലെ 10ന് തെരഞ്ഞെടുപ്പ് നടത്തുന്നു. 6, 7, 8, പ്ലസ് വൺ ക്ലാസുകളിൽ നേരിട്ടും 9, 10 ക്ലാസുകളിൽ ലാറ്ററൽ എൻട്രിയിലൂടെയുമാണ് സെലക്ഷൻ.
അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ബോക്സിങ്, ജൂഡോ, വോളിബാൾ, റസ്ലിങ് കായിക ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും ക്രിക്കറ്റ്, തൈക്വാൻഡോ ഇനങ്ങളിൽ പെൺകുട്ടികൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ സ്പോർട്സ് കിറ്റുമായി 25ന് രാവിലെ 10ന് അതത് കേന്ദ്രങ്ങളിൽ എത്തണം. വിശദവിവരം www.dsya.kerala.gov.in ൽ.
Next Story

