Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എസ്.ഇ.ബിയിൽ കായിക താരങ്ങൾക്ക് അവസരം
text_fieldsbookmark_border
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് സ്പോർട്സ് ക്വോട്ടയിൽ നിയമനത്തിന് കായിക താരങ്ങളിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട കായിക ഇനങ്ങളിൽ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളവർക്കാണ് അവസരം.
ആകെ 11 ഒഴിവുകളാണുള്ളത്. ബാസ്കറ്റ്ബാൾ (പുരുഷന്മാർ) 2, (വനിതകൾ) 2; വോളിബാൾ (പുരുഷന്മാർ) 2, (വനിതകൾ) 2. ഫുട്ബാൾ (പുരുഷന്മാർ) 3.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.kseb.inൽ ലഭിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. യോഗ്യതാ മാനദണ്ഡങ്ങളും അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങളും സെലക്ഷൻ നടപടികളും വെബ്സൈറ്റിൽ.
Next Story

