Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Number of candidates hired for government jobs in 2020 21 fell by 46 8 Percent
cancel
Homechevron_rightCareer & Educationchevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ ജോലിയിലും ഇടിവ്​; നിയമനത്തിൽ 46.8 ശതമാനം കുറവ്​

text_fields
bookmark_border

ന്യൂഡൽഹി: 2020ലെ കോവിഡ്​ മഹാമാരി കോർപറേറ്റ്​ ജോലി നിയമനത്തിൽ മാത്രമല്ല, കേന്ദ്രസർക്കാറിനെയും ബാധിച്ചതായി കണക്കുകൾ. 2020-21 ൽ പുതുതായി നിയമനം ലഭിച്ചവരുടെ എണ്ണത്തിൽ മുൻ വർ​ഷത്തെ അപേക്ഷിച്ച്​ 46.8 ശതമാനം കുറവുണ്ടായി. കേ​ന്ദ്രമന്ത്രി ലോക്​സഭയിൽ വ്യക്തമാക്കിയതാണ്​ ഇക്കാര്യം.

2019-20 കാലയളവിൽ 1,48,377 പേർക്കാണ്​ കേന്ദ്രസർക്കാർ ജോലി ലഭിച്ചതെങ്കിൽ ഈ വർഷം അത്​ 78,869 ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിൽ ഏറ്റവും കൂടുതൽ നിയമനം നടത്തിയത്​​ 2019-20ൽ ആയിരുന്നു.

സ്റ്റാഫ്​ സെലക്ഷൻ കമ്മീഷൻ (എസ്​.എസ്​.സി), യൂണിയൻ പബ്ലിക്​ സർവിസ്​ കമ്മീഷൻ (യു.പി.എസ്​.സി), റെയിൽവേ റിക്രൂട്ട്​മെന്‍റ്​ ബോർഡ്​സ്​ (ആർ.ആർ.ബി) എന്നിവക്കാണ്​ കേന്ദ്രസർക്കാർ ജോലികള​ിലേക്ക്​ നിയമനം നടത്തേണ്ട ചുമതല.

ഈ വർഷം 4214 ഉദ്യോഗാർഥികളെ യു.പി.എസ്​.സി നിയമിച്ചു. എസ്​.എസ്​.സി 68,891 ​േപർക്കും ആർ.ആർ.ബി 5764 പേർക്കും നിയമനം നൽകി -തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ്​ ലോക്​സഭയിൽ ചോദ്യത്തിന്​ മറുപടിയായി പറഞ്ഞു.

2019-20ൽ ആർ.ആർ.ബി 1,28,456 ഉദ്യോഗാർഥികളെ നിയമിച്ച സ്​ഥാനത്താണ്​ ഈ വർഷം 5764 പേർക്ക്​ മാത്രം നിയമനം നൽകിയത്​. 2018-19കാലയളവിൽ 38,827 പേർക്കും 2017-19ൽ 77,192 പേർക്കും 2016-17ൽ 1,02,153 പേർക്കും പുതുതായി നിയമനം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UPSCSSCRRBCentral Govt job
News Summary - Number of candidates hired for government jobs in 2020 21 fell by 46 8 Percent
Next Story