നീറ്റ് യു.ജി 2026; അഡ്മിറ്റ് കാർഡുകൾ പ്രസിദ്ധീകരിച്ചു, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
text_fieldsന്യൂഡൽഹി: 2026ലെ നീറ്റ് യു.ജി പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in-ൽ നിന്ന് അഡ്മിറ്റ് കാർഡുകൾ വിദ്യാർഥികൾക്ക് ഡൗൺലോഡ് ചെയ്യാം.
നേരത്തേ ഏപ്രിൽ 26ന് അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കുമെന്നാണ് എൻ.ടി.എ അറിയിച്ചിരുന്നത്. വിദ്യാർഥികൾക്ക് അപേക്ഷാ നമ്പറും പാസ്‌വേഡും അല്ലെങ്കിൽ ജനനത്തീയതിയും ഉപയോഗിച്ച് അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. വിദ്യാർഥികൾ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. സാധുവായ അഡ്മിറ്റ് കാർഡ് ഇല്ലാതെ പരീക്ഷാ കേന്ദ്രത്തിൽ വിദ്യാർഥികൾക്ക് പ്രവേശനം അനുവദിക്കില്ല. പേര്, റോൾ നമ്പർ, അപേക്ഷാ നമ്പർ, പരീക്ഷാ തീയതി, സമയം, പരീക്ഷാ കേന്ദ്രത്തിന്റെ വിലാസം തുടങ്ങിയ പ്രധാന വിവരങ്ങൾ അഡ്മിറ്റ് കാർഡിലുണ്ടാകും. അഡ്മിറ്റ് കാർഡിൽ പിഴവുകൾ ഉണ്ടെങ്കിൽ പരീക്ഷാ തീയതിക്ക് മുമ്പ് എൻ.ടി.എയുമായി ബന്ധപ്പെടണം.
അഡ്മിറ്റ് കാർഡിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും വിദ്യാർഥികളുടെ കൈവശമുണ്ടാകണം. മെയ് മൂന്നിന് ഉച്ച രണ്ടു മുതൽ വൈകുന്നേരം അഞ്ചുവരെ ഒറ്റ ഷിഫ്റ്റിലാണ് നീറ്റ് യു.ജി പരീക്ഷ നടക്കുക. ഇന്ത്യയിലെ 552 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. എല്ലാ കേന്ദ്രങ്ങളിലും കർശന പരിശോധനയാണ് നടത്തുക. അതിനാൽ നിർദ്ദേശിച്ച ഡ്രസ് കോഡ് പാലിക്കുകയും നിയന്ത്രിത വസ്തുക്കൾ കൊണ്ടുപോകുന്നത് ഒഴിവാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

