യൂനിയൻ പബ്ലിക് സർവിസ് കമീഷൻ (യു.പി.എസ്.സി) ഇക്കൊല്ലം നടത്തുന്ന സിവിൽ സർവിസ് പ്ര ലിമിനറി പരീക്ഷ ജൂൺ രണ്ടിന് ആരംഭിക്കും. െഎ.എ.എസ്, െഎ.പി.എസ്, െഎ.എഫ്.എസ് ഉൾപ്പെടെ 24 കേന്ദ്ര സിവിൽ സർവിസുകളിലേക്കുള്ള പ്രാഥമിക പരീക്ഷയാണിത്. 896 ഒഴിവുകളിലേക്കാണ് നി യമനം. പരീക്ഷയുടെ ഒൗദ്യോഗിക വിജ്ഞാപനം www.upsc.gov.inൽ നിന്ന് ലഭിക്കും. ഒാൺലൈനായി അപേക്ഷി ക്കേണ്ട അവസാന തീയതി മാർച്ച് 18. സെപ്റ്റംബർ 20നാണ് മെയിൻ പരീക്ഷ. ഇന്ത്യൻ ഫോറസ്റ്റ് സർവ ിസ് മെയിൻ പരീക്ഷ ഡിസംബർ ഒന്നിനും.
സിവിൽ സർവിസിന് പ്രിലിമിനറി, മെയിൻ, പേഴ്സനാലി റ്റി ടെസ്റ്റ് എന്നീ മൂന്നു കടമ്പകളാണ് കടക്കേണ്ടത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷ യോഗ്യത. മാർക്ക് നിബന്ധനയില്ല. അവസാന വർഷ ഡിഗ്രി വിദ്യാർഥികളേയും പ്രഫഷനൽ വിദ്യാർഥികളേയും പരിഗണിക്കും. ഇവർ സെപ്റ്റംബറിൽ നടക്കുന്ന മെയിൻ പരീക്ഷക്കൊപ്പം യോഗ്യത നേടിയതിെൻറ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
പ്രായം: 2019 ആഗസ്റ്റ് ഒന്നിന് 21 വയസ്സ് പൂർത്തിയാകണം. 32 വയസ്സ് കവിയരുത്. 1987 ആഗസ്റ്റ് രണ്ടിന് മുേമ്പാ 1998 ആഗസ്റ്റ് ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതം ഇളവുണ്ട്.
പ്രലിമിനറി പരീക്ഷ ഫീസ് 100 രൂപ. വനിതകൾ, എസ്.സി/ എസ്.ടി/ പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് ഫീസില്ല. എസ്.ബി.െഎയുടെ െക്രഡിറ്റ്/ ഡെബിറ്റ് കാർഡ്/ ഇൻറർനെറ്റ് ബാങ്കിങ് മുഖാന്തരം ഫീസടക്കാം.
പ്രിലിമിനറി പരീക്ഷക്ക് രണ്ട് പേപ്പറുകളാണ്. ഒബ്ജക്ടിവ് ടൈപ്പ്, രണ്ടു മണിക്കൂർ 200 മാർക്ക് വീതം. ഇത് ഒരു സ്ക്രീനിങ് ടെസ്റ്റ് മാത്രമാണ്. ഇത് പാസാകുന്നവർക്കേ മെയിൻ പരീക്ഷക്ക് യോഗ്യത നേടാൻ സാധിക്കൂ. മറ്റൊരിടത്തും ഈ മാർക്ക് പരിഗണിക്കുന്നില്ല.
ഈ രണ്ട് പരീക്ഷയിൽ ആദ്യം രണ്ടാമത്തെ പേപ്പറാണ് നോക്കുന്നത്. ഇതിന് മിനിമം പാസ് മാർക്ക് 33 ശതമാനം വേണം. ഇതു കിട്ടിയാൽ മാത്രമേ ഒന്നാമത്തെ പേപ്പർ നോക്കൂ. ഇതിെൻറ അടിസ്ഥാനത്തിലാണ് മെയിൻ പരീക്ഷക്ക് യോഗ്യത നേടുന്നത്.
മെയിൻ പരീക്ഷക്ക് ഒമ്പതു പേപ്പറുകളാണുള്ളത്. പേപ്പർ 1. ഏതെങ്കിലും ഒരു അംഗീകൃത ഇന്ത്യൻ ഭാഷാ പേപ്പർ, 2. ഇംഗ്ലീഷ്, 3. എസ്സേ, 4. ജനറൽ സ്റ്റഡീസ് ഒന്ന്, 5. ജനറൽ സ്റ്റഡീസ് രണ്ട്, 6. ജനറൽ സ്റ്റഡീസ് മൂന്ന്, 7. ജനറൽ സ്റ്റഡീസ് നാല്, 8. ഐച്ഛിക വിഷയം ഒന്ന്, 9. ഐച്ഛിക വിഷയം രണ്ട്, ഇതിൽ ആദ്യത്തെ രണ്ട് പേപ്പറുകളുടെ മാർക്ക് കൂട്ടുന്നതല്ല. എന്നാൽ, ഈ രണ്ടു പേപ്പറുകൾ പാസായാൽ മാത്രമേ പിന്നീടുള്ള ഏഴ് പേപ്പറുകൾ നോക്കുകയുള്ളൂ. ഈ ഏഴ് പേപ്പറുകൾക്കും ഓരോന്നിനും 250 മാർക്ക് വീതം ആകെ 1750 മാർക്ക്.
ഇതിൽ മുന്നിലെത്തുന്ന നിലവിലുള്ള ഒഴിവിെൻറ ഉദ്ദേശ്യം ഇരട്ടിയോളം പേരെ പേഴ്സനാലിറ്റി ടെസ്റ്റിനു തെരഞ്ഞെടുക്കുന്നു. ഇതിെൻറ 275 മാർക്കും ഏഴു പേപ്പറിെൻറ 1750 മാർക്കും ചേർത്ത് 2025 മാർക്കാണ് മൊത്തം. ഇതിൽ മുന്നിൽ നിൽക്കുന്നവർക്കാണ് സെലക്ഷൻ ലഭിക്കുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2019 5:16 AM GMT Updated On
date_range 2019-02-24T10:46:46+05:30ഒരുങ്ങാം സിവിൽ സർവിസിന്
text_fieldsNext Story