ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ എസ്.സി/എസ്.ടിക്കാർക്ക് 32 സീറ്റൊഴിവ്

20:17 PM
22/08/2019

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍റെ (ഐ.ഐ.എം.സി) ക്യാമ്പസുകളിൽ ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്ക് എസ്.സി, എസ്.ടിക്കാർക്ക് സീറ്റൊഴിവ്. ആറു സെന്‍ററുകളിലെ 32 സീറ്റുകളിേലക്ക് ഇപ്പോൾ അപേക്ഷിക്കാം. കോട്ടയത്തെ സെന്‍ററിൽ ആറു സീറ്റൊഴിവുണ്ട്.

എഴുത്തു പരീക്ഷയും അഭിമുഖവും നടത്തിയാണ് പ്രവേശനം. ആഗസ്റ്റ് 26ന് രാവിലെ 10 ന് ഐ.ഐ.എം.സി ക്യാമ്പസുകളിൽ പ്രവേശനം നടക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കില്ല. വിശദവിവരങ്ങൾക്ക്: www.iimc.gov.in

Loading...
COMMENTS