തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ നെറ്റ് ഉൾപ്പെടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എൻ.ടി.എ) നടത്തുന്ന വിവിധ പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട തീയതി നീട്ടി. ഒരുമാസം കൂടിയാണ് അപേക്ഷ സമയം ദീർഘിപ്പിച്ചത്. പ്രവേശന പരീക്ഷ, പുതുക്കിയ അപേക്ഷാസമയം എന്ന ക്രമത്തിൽ:
• നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെൻറ് (എൻ.സി.എച്ച്.എം): ജെ.ഇ.ഇ 2020: ഏപ്രിൽ 30വരെ.
• ഇന്ദിരഗാന്ധി നാഷനൽ ഓപണ്‍ യൂനിവേഴ്സിറ്റി (ഇഗ്നോ): പിഎച്ച്.ഡി അഡ്മിഷന് ടെസ്റ്റ് 2020, ഓപണ്‍ മാറ്റ് എം.ബി.എ - ഏപ്രിൽ 30.
• ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആർ) 2020: ഏപ്രിൽ 30.
• ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി എൻട്രൻസ് പരീക്ഷ (ജെ.എൻ.യു.ഇ.ഇ): ഏപ്രിൽ 30.
• യു.ജി.സി - നെറ്റ് ദേശീയ യോഗ്യതാ പരീക്ഷ -ജൂണ്‍ 2020: മേയ് 16.
• സി.എസ്.ഐ.ആർ നെറ്റ് ദേശീയ യോഗ്യതാ പരീക്ഷ -ജൂണ്‍ 2020: മേയ് 15.
• ഓള് ഇന്ത്യ ആയുഷ് ബിരുദാനന്തര പ്രവേശന പരീക്ഷ -2020: മേയ് 31.
ഈ പരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാഫോറം പുതുക്കിയ അവസാന തീയതിയിൽ വൈകീട്ട് നാലു വരെയും ഫീസ് രാത്രി 11.50 വരെയും സ്വീകരിക്കും. ഫീസുകള്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, യു.പി.ഐ, പേടിഎം തുടങ്ങിയ സംവിധാനങ്ങള്‍ വഴി അടയ്ക്കാം. അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള തീയതികളും പരീക്ഷ തീയതികളും അതത് പരീക്ഷകളുടെ വെബ്സൈറ്റിലും www.nta.ac.inയിലും ഏപ്രില്‍ 15നു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ലഭ്യമാക്കും.