നാഷനൽ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണലിൽ നിയമബിരുദമുള്ളവർക്ക് അവസരം. സീനിയർ ലീഗൽ അസിസ്റ്റൻറ്, ജൂനിയർ ലീഗൽ അസിസ്റ്റൻറ് എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. സീനിയർ ലീഗൽ അസിസ്റ്റൻറ്- രണ്ടു ഒഴിവുകളാണുള്ളത്.
യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും നിയമ ബിരുദം, ലീഗൽ റിസർച്ചിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം. കൂടാതെ കമ്പ്യൂട്ടർ ഒാപറേഷൻസ് അറിഞ്ഞിരിക്കണം.
ജൂനിയർ ലീഗൽ അസിസ്റ്റൻറ്: മൂന്ന് ഒഴിവുകൾ. യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും നിയമ ബിരുദം.
കമ്പ്യൂട്ടർ ഒാപറേഷൻസ് അറിഞ്ഞിരിക്കണം.
ഉയർന്ന പ്രായപരിധി: 37 വയസ്സ്. കൂടുതൽ വിവരങ്ങൾ http://www.nclat.nic.in/ വെബ്സൈറ്റിൽ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 16.