Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകെ.​ടെ​റ്റി​ന്​ 18...

കെ.​ടെ​റ്റി​ന്​ 18 വ​രെ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
Teachers
cancel
സം​സ്ഥാ​ന​ത്തെ സ​ര്‍ക്കാ​ര്‍/​എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​നി​യ​മ​ന​ത്തി​നു​ള്ള യോ​ഗ്യ​ത​മാ​ന​ദ​ണ്ഡ​മാ​യ കെ.​ടെ​റ്റ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ല്‍.​പി, യു.​പി, ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ളി​ലും സ്പെ​ഷ​ല്‍ വി​ഭാ​ഗ​ങ്ങ​ളി​ലും (ഭാ​ഷാ/​സ്പെ​ഷ​ല്‍ വി​ഭാ​ഗ​ങ്ങ​ള്‍) അ​ധ്യാ​പ​ക​രാ​കാ​ന്‍ കെ.​ടെ​റ്റ് അ​നി​വാ​ര്യ​മാ​ണ്. 
കാ​റ്റ​ഗ​റി ഒ​ന്ന് (എ​ല്‍.​പി), ര​ണ്ട് (യു.​പി), കാ​റ്റ​ഗ​റി മൂ​ന്ന് (ഹൈ​സ്കൂ​ള്‍), കാ​റ്റ​ഗ​റി നാ​ല് (അ​റ​ബി​ക്, ഹി​ന്ദി, സം​സ്കൃ​തം, ഉ​ര്‍ദു ഭാ​ഷാ​ധ്യാ​പ​ക​ര്‍ക്കും സ്പെ​ഷ​ലി​സ്​​റ്റ്​ ടീ​ച്ച​ര്‍മാ​ര്‍ക്കും കാ​യി​കാ​ധ്യാ​പ​ക​ർ​ക്കും) വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് പ​രീ​ക്ഷ.

ഓ​രോ കാ​റ്റ​ഗ​റി​യി​ലേ​ക്കും അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത​യു​ടെ വി​വ​ര​ങ്ങ​ള്‍ www.keralapareekshabhavan.in വെ​ബ്സൈ​റ്റി​ലെ പ്രോ​സ്പെ​ക്ട​സി​ല്‍. പ്രാ​യ​പ​രി​ധി​യി​ല്ല. കേ​ര​ള പ​രീ​ക്ഷ​ഭ​വ​നാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. 


ഓ​ണ്‍ലൈ​നാ​യാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ക്കൊ​പ്പം പ​രീ​ക്ഷ​കേ​ന്ദ്രം ല​ഭി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ജി​ല്ല തെ​ര​ഞ്ഞെ​ടു​ക്കാം. അ​പേ​ക്ഷ​യു​ടെ ആ​ദ്യ​ഘ​ട്ടം ജൂ​ലൈ 17ന്​ ​പൂ​ര്‍ത്തി​യാ​ക്ക​ണം. ര​ണ്ടാം​ഘ​ട്ടം അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ജൂ​ൈ​ല 18 ആ​ണ്. ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ല്‍ ഹാ​ള്‍ടി​ക്ക​റ്റ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. ആ​ഗ​സ്​​റ്റ്​ 12നും 19​നു​മാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. കാ​റ്റ​ഗ​റി ഒ​ന്ന,് ര​ണ്ട് പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്​​റ്റ്​ 12നും ​കാ​റ്റ​ഗ​റി മൂ​ന്ന്, നാ​ല് പ​രീ​ക്ഷ​ക​ള്‍ ആ​ഗ​സ്​​റ്റ്​ 19നും ​എ​ന്ന ക്ര​മ​ത്തി​ലാ​ണ്​ ന​ട​ക്കു​ക. 
പ്രോ​സ്പെ​ക്ട​സ് www.keralapareekshabhavan.in, www.scert.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. 


പ​രീ​ക്ഷാ​ഫീ​സ്: ഓ​രോ കാ​റ്റ​ഗ​റി​ക്കും 500 രൂ​പ​യാ​ണ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ള്‍ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍ക്കും 250 രൂ​പ​യാ​ണ് ഫീ​സ്. 
ഓ​ണ്‍ലൈ​ന്‍ നെ​റ്റ്ബാ​ങ്കി​ങ്, ക്രെ​ഡി​റ്റ്/​ഡെ​ബി​റ്റ് കാ​ര്‍ഡ് മു​ഖേ​ന​യും ക​മ്പ്യൂ​ട്ട​ര്‍ ജ​ന​റേ​റ്റ​ഡ് ചെ​ലാ​ന്‍ മു​ഖേ​ന​യും എ​സ്.​ബി.​ടി യു​ടെ എ​ല്ലാ ബ്രാ​ഞ്ചി​ലും ഫീ​സ് അ​ട​ക്കാം. ഒ​ന്നി​ല​ധി​കം കാ​റ്റ​ഗ​റി​ക​ള്‍ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ ഓ​രോ​ന്നി​നും 500 രൂ​പ വീ​തം അ​ട​ക്ക​ണം. 
കേ​ര​ള​ത്തി​ലെ സ​ര്‍ക്കാ​ര്‍/​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​നി​യ​മ​ന​ത്തി​ന് യോ​ഗ്യ​ത​മാ​ന​ദ​ണ്ഡ​മാ​യി കെ.​ടെ​റ്റ് പ​രി​ഗ​ണി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്കും അ​പേ​ക്ഷി​ക്കാ​നും keralapareekshabhavan.in കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k tet
News Summary - K Tet application till july 18
Next Story