ജെ.ഇ.ഇ മെയിൻ-2020: പരീക്ഷ തീയതിയായി

08:16 AM
23/08/2019
EXAM-kerala news
ന്യൂഡൽഹി: രാജ്യത്തെ പ്രധാന എൻജിനീയറിങ്​ വിദ്യാഭ്യാസ സ്​ഥാപനങ്ങളായ എൻ.ഐ.ടി, ഐ.ഐ.ടി തുടങ്ങിയവയിലേക്കുള്ള സംയുക്ത പ്രവേശന പരീക്ഷയുടെ (ജെ.ഇ.ഇ മെയിൻ-2020) പട്ടിക നാഷനൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) പുറത്തിറക്കി. ജനുവരിയിലും ഏപ്രിലിലുമായി നടത്തുന്ന പരീക്ഷയുടെ അപേക്ഷ, പരീക്ഷ തീയതികളാണ്​ പ്രസിദ്ധീകരിച്ചത്​. 2020 ജനുവരിയിലെ ജെ.ഇ.ഇ മെയിനിനുള്ള അപേക്ഷ നടപടി ഈ വർഷം സെപ്​റ്റംബർ രണ്ടിന്​ തുടങ്ങി 30ന്​ അവസാനിക്കും. അഡ്​മിറ്റ്​ കാർഡുകൾ ഡിസംബർ ആറുമുതൽ​ ലഭിക്കും. ജനുവരി ആറു മുതൽ 11വരെ വിവിധ സെഷനുകളിലായാണ്​ പരീക്ഷ. ഇതി​​െൻറ ഫലം ജനുവരി 31ന്​ പ്രസിദ്ധീകരിച്ചേക്കും.

രണ്ടാമത്തെ മെയിൻ പരീക്ഷ 2020 ഏപ്രിൽ മൂന്ന്​ മുതൽ ഒമ്പതുവരെ നടക്കും. ഇതിനുള്ള അപേക്ഷ നടപടി ഫെബ്രുവരി ഏഴിന്​ തുടങ്ങും. അഡ്​മിറ്റ്​ കാർഡ്​ മാർച്ച്​ 16 മുതൽ ലഭ്യമാക്കും. ഏപ്രിൽ 30ന്​ ഫലം പ്രഖ്യാപിച്ചേക്കും. വിവരങ്ങൾക്ക്: jeemain.nic.in, nta.ac.in​ 
Loading...
COMMENTS