Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ (മെയിൻ) 2020:...

ജെ.ഇ.ഇ (മെയിൻ) 2020: അപേക്ഷ തീയതി 24 വരെ നീട്ടി

text_fields
bookmark_border
ജെ.ഇ.ഇ (മെയിൻ) 2020: അപേക്ഷ തീയതി 24 വരെ നീട്ടി
cancel

ന്യൂഡൽഹി: ജെ.ഇ.ഇ (മെയിൻ) 2020ൽ പ​ങ്കെടുക്കുന്നതിന്​ അപേക്ഷ സമർപ്പിക്കാൻ മേയ്​ 24 വരെ അവസരം. പുതിയ അപേക്ഷ സമർപ്പിക്കാനും നിലവിലെ അപേക്ഷയിലെ തെറ്റുകൾ തിരുത്താനും അവസരമു​ണ്ട്​.

നേരത്തെ വിദേശത്തെ പഠനം ആഗ്രഹിച്ചിരുന്ന വിദ്യാർഥികൾ കോവിഡ്​ മൂലം ഇന്ത്യയിൽതന്നെ തുടരാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇവർക്കു കൂടി അവസരം നൽകുന്നതിനാണ്​ ​അപേക്ഷ സമർപ്പണ തീയതി ഈ മാസം 24 വരെ നീട്ടിയതെന്ന്​ നാഷനൽ ടെസ്​റ്റിങ്​ ഏജൻസി (എൻ.ടി.എ) അറിയിച്ചു. അപേക്ഷ 24ന്​ വൈകീട്ട്​ അഞ്ചു മണിവരെയും ഫ്​സ്​ അന്ന്​ രാത്രി 11.50 വരെയും സ്വീകരിക്കും.

ഡെബിറ്റ്​/ക്രഡിറ്റ്​ കാർഡ്​, നെറ്റ്​ ബാങ്കിങ്​/യു.പി.ഐ/പേഡിഎം ആപ്​ തുടങ്ങിയ സേവനങ്ങൾ ഉപയോഗിച്ച്​ ഫീസ്​ അടക്കാം. എൻ.ടി.എ നടത്തുന്ന ജോയൻറ്​ എൻട്രൻസ്​ എക്​സാം വഴിയാണ്​ രാജ്യത്തെ എൻ.ഐ.ടികളും മറ്റ്​ എൻജിനീയറിങ്​ കോളജുകളും അണ്ടർ ഗ്രാജ്വേറ്റ്​ പ്രോഗ്രാമുകളിൽ പ്രവേശനം നൽകുന്നത്​. കൂടുതൽ വിവരങ്ങൾക്ക്​ എൻ.ടി.എ വെബ്​സൈറ്റ്​ സന്ദർശിക്കുക: jeemain.nta.nic.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onlineexamentranceJEEapplication
News Summary - jee exam application date extended
Next Story