എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂലൈ 16ന്
text_fieldsതിരുവനന്തപുരം: മാറ്റിവെച്ച സംസ്ഥാന എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലൈ 16ന് നടത്തുമെന്ന് മുഖ്യമന്ത്രി. േപപ്പർ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷ രാവിലെ പത്ത് മുതൽ 12.30 വരെയും പേപ്പർ രണ്ട് മാത്സ് ഉച്ചക്കുശേഷം 2.30 മുതൽ അഞ്ച് വരെയും നടക്കും.
എൽഎൽ.ബി ത്രിവത്സര, പഞ്ചവത്സര കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഒാൺലൈനായി ജൂൺ 13, 14 തീയതികളിൽ. എം.ബി.എ പ്രവേശന പരീക്ഷ (കെ.മാറ്റ്) ഒാൺലൈനായി ജൂൺ 21നും നടത്തും. എം.സി.എ പ്രവേശന പരീക്ഷ ജൂലൈ നാലിനാണ്. പോളിടെക്നിക് ഡിേപ്ലാമ പാസായവർക്കുള്ള ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനപരീക്ഷ ഉപേക്ഷിച്ചു. പകരം ഇവരുടെ പോളിടെക്നിക് മാർക്ക് പരിഗണിച്ച് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് നടത്തും.
