Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightറെ​യി​ൽ​വേ...

റെ​യി​ൽ​വേ ഹോ​സ്​​പി​റ്റ​ലി​ൽ ഡോ​ക്​​ട​ർ,പാ​രാ മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫ്​ ഒഴിവുകൾ

text_fields
bookmark_border
റെ​യി​ൽ​വേ ഹോ​സ്​​പി​റ്റ​ലി​ൽ ഡോ​ക്​​ട​ർ,പാ​രാ മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫ്​ ഒഴിവുകൾ
cancel

ചെന്നൈ: കോ​വി​ഡ്​ ചി​കി​ത്സ​ക്കും പ്ര​തി​രോ​ധ​ത്തി​നും​വേ​ണ്ടി ചെ​ന്നൈ ഇ​ൻ​റ​ഗ്ര​ൽ കോ​ച്ച്​ ഫാ​ക്​​ട​റി​യു​ടെ റെ​യി​ൽ​വേ ഹോ​സ്​​പി​റ്റ​ലി​ലേ​ക്ക്​ ഡോ​ക്​​ട​ർ​മാ​രെ​യും പാ​രാ മെ​ഡി​ക്ക​ൽ സ്​​റ്റാ​ഫു​ക​ളെ​യും റി​ക്രൂ​ട്ട്​ ചെ​യ്യു​ന്നു. ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നു​മാ​സ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. വി​വി​ധ ത​സ്​​തി​ക​ക​ളി​ലാ​യി ആ​കെ6​2 ഒ​ഴി​വു​ക​ളു​ണ്ട്.

വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം https//icfindianrailways.gov.inൽ ​ല​ഭി​ക്കും.ത​സ്​​തി​ക തി​രി​ച്ചു​ള്ള ഒ​ഴി​വു​ക​ളും യോ​ഗ്യ​ത, മാ​ന​ദ​ണ്ഡ​ങ്ങ​ളും ശ​മ്പ​ള​വും ചു​വ​ടെ. നി​ർ​ദേ​ശാ​നു​സ​ര​ണം അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി മേ​യ്​ 17 വൈ​കീ​ട്ട്​ 5.30നകം സ​മ​ർ​പ്പി​ക്ക​ണം.
ജ​ന​റ​ൽ ഡ്യൂ​ട്ടി മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ (GDMO) ഒ​ഴി​വു​ക​ൾ 12. യോ​ഗ്യ​ത: എം.​ബി.​ബി.​എ​സ്. ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ൺ​സി​ലി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. ശ​മ്പ​ളം: 75,000 രൂ​പ.

മെ​ഡി​ക്ക​ൽ പ്രാ​ക്​​ടീ​ഷ​ണ​ൽ (ഫി​സി​ഷ്യ​ൻ) ഒ​ഴി​വു​ക​ൾ 2. യോ​ഗ്യ​ത: എം.​ഡി ജ​ന​റ​ൽ മെ​ഡി​സി​ൻ. ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. പ്രാ​യ​പ​രി​ധി 2020ൽ 53 ​വ​യ​സ്സ്. ശ​മ്പ​ളം 95,000 രൂ​പ.

ന​ഴ്​​സി​ങ്​ സൂ​പ്ര​ണ്ട്​: ഒ​ഴി​വു​ക​ൾ 24. യോ​ഗ്യ​ത: ര​ജി​സ്​​റ്റേ​ർ​ഡ്​ ന​ഴ്​​സ്​ ആ​ൻ​ഡ്​ മി​ഡ്​​വൈ​ഫ്​ ആ​യി​രി​ക്ക​ണം. ജ​ന​റ​ൽ ന​ഴ്​​സി​ങ്ങി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ കോ​ഴ്​​സ്​ അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പാ​സാ​യി​രി​ക്ക​ണം. പ്രാ​യം: 20- 40 വ​യ​സ്സ്. ശ​മ്പ​ളം: 44,900 രൂ​പ. ക്ഷാ​മ​ബ​ത്ത​യും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കും.
ഹൗ​സ്​ കീ​പ്പി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ (സ​ഫായി​വാ​ല) ഒ​ഴി​വു​ക​ൾ 24. യോ​ഗ്യ​ത: 10ാംക്ലാ​സ്​/​ത​ത്തു​ല്യ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക​ണം. പ്രാ​യം: 18-33. ശ​മ്പ​ളം: 18,000 രൂ​പ​യും മ​റ്റ്​ അ​ല​വ​ൻ​സു​ക​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Railwaysjobs in railwaystaff vacancydoctor and paramedical staff
News Summary - doctor, para medical staff vacancy in railway hostpitals- education
Next Story