ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ജൂലൈ ഒന്നു മുതൽ 15 വരെയാണ് പരീക്ഷകൾ. വംശീയ ആക്രമണത്തെത്തുടർന്ന് വടക്കു-കിഴക്കൻ ഡൽഹിയിൽമാത്രമാണ് 10ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്.
സാമൂഹിക അകലം പാലിച്ചാകും പരീക്ഷകൾ നടത്തുകയെന്നും മാസ്ക് ധരിക്കണമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. വിദ്യാർഥികൾക്ക് കോവിഡ് ഇല്ലെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിലേക്ക് സുതാര്യമായ കുപ്പികളിൽ സാനിറ്റൈസർ കൊണ്ടുപോകാം. എല്ലാ പരീക്ഷകളുടെയും സമയം രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് www.cbse.nic.in സന്ദർശിക്കുക.