You are here
ഹോട്ടൽ മാനേജ്മെൻറ് സംയുക്ത പ്രവേശനപരീക്ഷ ഏപ്രിൽ 27ന്
9281 സീറ്റുകൾ
ഇന്ത്യയിലെ 63 ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇക്കൊല്ലം നടത്തുന്ന ത്രിവത്സര ഫുൾടൈം ബി.എസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ (ബി.എസ്സി-എച്ച്.എച്ച്.എ) കോഴ്സിലേക്ക് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) ഏപ്രിൽ 27ന് രാവിലെ 9.30 മുതൽ 12.30 വരെ നടത്തുന്ന ജോയൻറ് എൻട്രൻസ് എക്സാമിനേഷനിൽ (എൻ.സി.എച്ച്.എം- ജെ.ഇ.ഇ 2019) പെങ്കടുക്കുന്നതിന് അപേക്ഷ ഒാൺലൈനായി ജനുവരി 15 മുതൽ മാർച്ച് 15 വരെ സ്വീകരിക്കും.
യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു/ഹയർ സെക്കൻഡറി/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചിരിക്കണം.
2019ൽ ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. പ്രായപരിധി 1.7.2019ൽ 25 വയസ്സ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 28 വയസ്സ്. ശാരീരികക്ഷമത ഉണ്ടായിരിക്കണം. അപേക്ഷഫീസ്: ജനറൽ, ഒ.ബി.സി, നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് 800 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/ട്രാൻസ്െജൻഡർ വിഭാഗങ്ങൾക്ക് 400 രൂപ.
െക്രഡിറ്റ്/െഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖാന്തരം മാർച്ച് 16 വരെ ഫീസ് അടക്കാം. അപേക്ഷ ഒാൺലൈനായി www.ntanchn.nic.inൽ ഇപ്പോൾ സമർപ്പിക്കാം. അഡ്മിറ്റ്കാർഡ് ഏപ്രിൽ മൂന്നു മുതൽ ഡൗൺലോഡ് ചെയ്യാം.
കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷകേന്ദ്രങ്ങൾ. പരീക്ഷഫലം മേയ് 15ഒാടെ പ്രസിദ്ധപ്പെടുത്തും.
കേരളത്തിൽ കേന്ദ്ര സർക്കാറിെൻറ ഏക സ്ഥാപനം തിരുവനന്തപുരത്തെ കോവളത്താണ്. സംസ്ഥാന സർക്കാറിന് കീഴിൽ കോഴിക്കോെട്ട വെസ്റ്റ്ഹില്ലിലും സ്വകാര്യമേഖലയിൽ മൂന്നാറിലും (ഇടുക്കി) വൈത്തിരിയിലും (വയനാട്) ആണ് ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്ളത്.
രാജ്യത്താകെ സർക്കാർ മേഖലയിൽ 7291 സീറ്റുകളിലും സ്വകാര്യ മേഖലയിൽ 1990 സീറ്റുകളിലും എൻ.സി.എച്ച്.എം- ജെ.ഇ.ഇ 2019 റാങ്ക് പരിഗണിച്ച് പ്രവേശനം ലഭിക്കും.

Please Note
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.