Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹയർ ഓപ്ഷൻ രജിസ്ട്രേഷന് എൻ.ഒ.സി ഉപാധി; നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് വിദ്യാർഥികൾ ദുരിതത്തിൽ

text_fields
bookmark_border
ഹയർ ഓപ്ഷൻ രജിസ്ട്രേഷന് എൻ.ഒ.സി ഉപാധി; നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് വിദ്യാർഥികൾ ദുരിതത്തിൽ
cancel

തൃക്കരിപ്പൂർ: കേരളത്തിലെ നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് കോഴ്സുകളിലെ മെറിറ്റ് സീറ്റ് അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ട് എൻ.ഒ.സി നിബന്ധന വെച്ചത് നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി.മെറിറ്റ് സീറ്റിലേക്കുള്ള അഡ്മിഷൻ നടപടികൾ എൽ.ബി.എസ് സെന്ററിന്റെ വെബ്സൈറ്റ് മുഖേനയാണ് നടക്കുന്നത്. ഒരു അലോട്ട്മെന്റിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് തുടർന്നുള്ള അലോട്ട്മെന്റുകളിൽ ലഭ്യമായ ഹയർഓപ്ഷനുകൾ പരിഗണിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനുമാണ് എൻ.ഒ.സി ഉപാധി വെച്ചിട്ടുള്ളത്. നിലവിൽ പ്രവേശനം നേടിയ സ്ഥാപനത്തിൽനിന്നുള്ള എൻ.ഒ.സി ലഭിക്കാനായി കുട്ടികൾ നെട്ടോട്ടത്തിലാണ്.

പല സ്ഥാപനങ്ങളും തടസ്സരഹിത സർട്ടിഫിക്കറ്റ് നൽകാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നതായി രക്ഷിതാക്കൾ പറഞ്ഞു. ഇതുമൂലം വിദ്യാർഥികൾക്ക് അവരുടെ റാങ്കിനും യോഗ്യതക്കും അനുസരിച്ച് ലഭിക്കാവുന്ന മികച്ച ഓപ്ഷനുകളിലേക്ക് മാറാനുള്ള അവസരമാണ് നഷ്ടപ്പെടുന്നത്.ചില സ്ഥാപനങ്ങൾ അടുത്ത ഒരു അലോട്ട്മെന്റിന് മാത്രമായി ഒറ്റതവണ മാത്രമേ എൻ.ഒ.സി അനുവദിക്കുകയുള്ളൂ എന്ന നിലപാടിലാണ്. ഒരു വിദ്യാർഥിക്ക് മെറിറ്റ് അടിസ്ഥാനത്തിൽ ലഭിക്കുന്ന ഹയർ ഓപ്ഷൻ തെരഞ്ഞെടുക്കാനുള്ള അവകാശം സ്ഥാപനങ്ങളുടെ എൻ.ഒ.സി വ്യവസ്ഥ മൂലം പരിമിതപ്പെടുന്നത് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർധിപ്പിക്കുകയാണ്. പ്രത്യേകിച്ച് വിവിധ അലോട്ട്മെന്റുകളിൽ റാങ്ക് അടിസ്ഥാനത്തിൽ മെച്ചപ്പെട്ട കോളജുകളിലേക്കോ കോഴ്സുകളിലേക്കോ പ്രവേശനം ലഭിക്കാനുള്ള സാധ്യതയുള്ള വിദ്യാർഥികളെയാണ് ഈ വ്യവസ്ഥ പ്രതികൂലമായി ബാധിക്കുന്നത്.

മെഡിക്കൽ, എൻജിനീയറിങ് ഉൾപ്പെടെ മറ്റു ബിരുദ പ്രവേശന നടപടികളിൽ ഇത്തരം നിബന്ധന നിലവിലില്ല. നഴ്സിങ്, അലൈഡ് ഹെൽത്ത് സയൻസ് പ്രവേശന നടപടികളിൽ മാത്രം എൻ.ഒ.സി നിബന്ധന തുടരുന്നത് പുനഃപരിശോധിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. റാങ്കിനും മെറിറ്റിനും അനുസരിച്ച് ലഭിക്കുന്ന ഹയർ ഓപ്ഷനുകൾ സ്വതന്ത്രമായി പരിഗണിക്കാനും തെരഞ്ഞെടുക്കാനും കഴിയുന്ന തരത്തിൽ പുതിയ നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യമുയർന്നു. പ്രശ്നം ഉന്നയിച്ച് ലൈവ് തൃക്കരിപ്പൂർ ആരോഗ്യ മന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സന്ദീപ് വാര്യർ എം.എൽ.എ മുഖേന നിവേദനം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NOC Rule Hits Nursing Admissions
Next Story