Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിമാസം 2 ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡ്; നാഷനൽ ലോ സ്കൂൾ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
അപേക്ഷ ഒക്ടോബർ 30 വൈകുന്നേരം അഞ്ചുമണി വരെ
പ്രതിമാസം 2 ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡ്; നാഷനൽ ലോ സ്കൂൾ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
cancel

ബംഗളൂരു നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂനിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു) 2027 ജനുവരി ബാച്ചിലേക്കുള്ള ഗവേഷണ ഫെലോഷിപ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോ, സോഷ്യൽ സയൻസ്, പബ്ലിക് പോളിസി തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നവർക്കായി മൂന്നുതരം ഫെലോഷിപ്പുകളാണ് സർവകലാശാല നൽകുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 30 വൈകുന്നേരം അഞ്ചുമണി വരെ അപേക്ഷിക്കാം.

ഫെലോഷിപ്പുകളും ഒഴിവുകളും:

ഗ്രാജുവേറ്റ് റിസർച് ഫെലോഷിപ്: 10 സീറ്റുകൾ (പ്രതിമാസ സ്റ്റൈപ്പൻഡ്: 50,000 രൂപ

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്: 5 സീറ്റുകൾ (പ്രതിമാസ സ്റ്റൈപ്പൻഡ്: 1,20,000 രൂപ

യൂനിവേഴ്സിറ്റി റിസർച് ഫെലോഷിപ്: 5 സീറ്റുകൾ (പ്രതിമാസ സ്റ്റൈപ്പൻഡ്: 2,00,000 രൂപ

(അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത, പരിചയ സമ്പത്ത് എന്നിവ കണക്കിലെടുത്തായിരിക്കും അന്തിമ സ്റ്റൈപ്പൻഡ് തുക നിശ്ചയിക്കുന്നത്.)

യോഗ്യത:

ഗ്രാജുവേറ്റ് റിസർച് ഫെലോഷിപ്: നിയമത്തിൽ ബിരുദമോ, സോഷ്യൽ സയൻസ്/ പബ്ലിക് പോളിസി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിയമം, സോഷ്യൽ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ പിഎച്ച്.ഡി പൂർത്തിയാക്കിയവരായിരിക്കണം. മുമ്പ് മറ്റ് സർവകലാശാലകളിൽ പോസ്റ്റ് ഡോക്ടറൽ പദവി വഹിച്ചവർക്ക് അവസരമില്ല.

യൂനിവേഴ്സിറ്റി റിസർച് ഫെലോഷിപ്: പിഎച്ച്.ഡിയും കുറഞ്ഞത് 10 വർഷത്തെ അധ്യാപന/പ്രഫഷനൽ പരിചയവും മികച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ചരിത്രവുമുള്ളവർക്ക് അപേക്ഷിക്കാം.

വിശദ വിവരങ്ങൾ: https://www.nls.ac.in/admissions. എൻ.എൽ.എസ്.ഐ.യു ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗ്ൾ ഫോം വഴി മാത്രമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NLSIU Fellowship Admissions Open
Next Story