നീറ്റ് യുജി: അപേക്ഷകർ 23.81 ലക്ഷം
text_fieldsന്യൂഡൽഹി: മെഡിക്കൽ ബിരുദ സീറ്റിനുള്ള പ്രവേശന പരീക്ഷയായ നീറ്റ് യു.ജി 2024ന് ഇത്തവണ അപേക്ഷിച്ചത് 23.81 ലക്ഷം വിദ്യാർഥികൾ. ഇത് റെക്കോഡാണ്. ഇത്തവണ 23,81,833 പേരാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തതെന്നും ഇതിൽ 13 ലക്ഷവും പെൺകുട്ടികളാണെന്നും പരീക്ഷ നടത്തുന്ന ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അറിയിച്ചു. 24 പേർ മൂന്നാം ലിംഗക്കാരാണ്. കഴിഞ്ഞവർഷം 20.36 ലക്ഷം പേരാണ് നീറ്റ് യു.ജി എഴുതിയത്.
മേയ് അഞ്ചിനാണ് പരീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പുകാരണം പരീക്ഷാ തീയതി മാറ്റില്ലെന്ന് എൻ.ടി.എ നേരത്തെ വ്യക്തമാക്കിയിരുന്നു. രജിസ്റ്റർ ചെയ്തവരിൽ പത്തു ലക്ഷത്തിലേറെ പേർ ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗക്കാരും 3.5 ലക്ഷം പട്ടിക ജാതിക്കാരും 1.5 ലക്ഷം പട്ടികവർഗക്കാരുമാണ്. പൊതുവിഭാഗത്തിൽ ആറുലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

