Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.എസ്.സി മുദ്ര ദുരുപയോഗം കുറ്റകരം
text_fieldsbookmark_border
തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷന്റെ ഔദ്യോഗിക മുദ്ര ഉപയോഗിച്ചും കമീഷന്റെ പേരോ സമാനമായ പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്ഥാപനങ്ങളും വാട്സ്ആപ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവ നടത്തുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അതുപോലെ പി.എസ്.സി അംഗീകൃത കോഴ്സുകൾ എന്ന രീതിയിൽ തെറ്റായി പരസ്യം ചെയ്ത് വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഔദ്യോഗിക അറിയിപ്പുകൾ, വാർത്തകൾ എന്നിവ നൽകുന്ന അംഗീകൃത പത്ര ദൃശ്യമാധ്യമങ്ങൾ ഒഴികെയുള്ളവർ ഇത് ഉപയോഗിക്കുന്നത് കുറ്റകരമാണ്.
Next Story

