എം.ജി സർവകലാശാല വാർത്തകൾ
text_fieldsഎം.ജി പരീക്ഷാ തീയതി
അഫിലിയേറ്റഡ് കോളജുകളിലെ ബി.എഡ് അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ് പരീക്ഷകള്‍ക്ക് ഫെബ്രുവരി 12 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഫെബ്രുവരി 13 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഫെബ്രുവരി 14 വരെയും അപേക്ഷ സ്വീകരിക്കും. വിവരം വെബ്സൈറ്റില്‍.
പരീക്ഷക്ക് അപേക്ഷിക്കാം
സ്പെഷ്യല്‍ മെഴ്സി ചാന്‍സ് നാലാം സെമസ്റ്റര്‍ എം.ടെക്ക് തിസീസ് ഇവാലുവേഷന്‍ ആന്റ് വൈവ വോസി (2009 മുതല്‍ 2014 വരെ അഡ്മിഷനുകള്‍) പരീക്ഷകള്‍ക്ക് ഫെബ്രുവരി 10 വരെ ഫീസ് അടച്ച് അപേക്ഷ നല്‍കാം. ഫൈനോടുകൂടി ഫെബ്രുവരി 11 വരെയും സൂപ്പര്‍ ഫൈനോടുകുടി ഫെബ്രുവരി 12 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
കോട്ടയം: മൂന്നാം സെമസ്റ്റര്‍ ബി.വോക്ക് അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി (പുതിയ സ്കീം 2023 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 15ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.വോക്ക് ലോജിസ്റ്റിക് മാനേജ്മെന്റ് (2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 13 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ് സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സി.ബി.സി.എസ് (പുതിയ സ്കീം 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ് ഒക്ടോബര്‍ 2024 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 23 മുതല്‍ നടക്കും. ടൈംടേബിള്‍ വെബ്സൈറ്റില്‍.
ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിങ് ആന്‍ഡ് ഡ്രാഫ്റ്റിങ് കോഴ്സ്
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡോ. ആര്. സതീഷ് സെന്റര്‍ ഫോര്‍ റിമോട്ട് സെന്‍സിങ് ആന്റ് ജി.ഐ.എസ് നടത്തുന്ന ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേയിങ് ആന്‍ഡ് ഡ്രാഫ്റ്റിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് പരിശീലനം. ജനുവരി 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 8848343200

