Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ജിയിൽ ഇന്റേണൽ മാർക്ക് പോർട്ടൽ ഹാക്ക് ചെയ്തെന്ന് ആരോപണം

text_fields
bookmark_border
MG University
cancel
camera_alt

എം.ജി സർവകലാശാല

കോട്ടയം: എം.ജി സർവകലാശാല നാലു വർഷ ബിരുദ പ്രോഗ്രാമുകളുടെ ഇന്റേണൽ മാർക്കുകൾ രേഖപ്പെടുത്താനുള്ള പോർട്ടൽ ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ ഹാക്ക് ചെയ്തെന്ന് ആരോപണം. നാലു വർഷ ബിരുദം ആരംഭിച്ചപ്പോൾ മുതൽ സർവകലാശാലക്ക് കീഴിലുള്ള മുഴുവൻ കോളജുകളിലേയും നോഡൽ ഓഫിസർമാരുടെയും കോളജ് തലത്തിലെ എഫ്.ഐ.യു.ജി.പി കോഓഡിനേറ്റർമാരുടെയും ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത് ഒന്നുമുതൽ നാലുവരെ സെമസ്റ്ററുകളിലെയും മുഴുവൻ വിദ്യാർഥികളുടെയും സി.സി.എ മാർക്ക് രേഖപ്പെടുത്തിയിരുന്നതും ഈ ലിങ്ക് വഴിയാണ്.

അഞ്ചാം സെമസ്റ്റർ പരീക്ഷകൾക്ക് മുന്നോടിയായി ഇന്റേണൽ മാർക്ക് രേഖപ്പെടുത്താൻ ശ്രമിച്ചപ്പോൾ ലിങ്ക് പ്രവർത്തന രഹിതമായിരുന്നു. പിന്നീട് ഇടത് സംഘടനാംഗങ്ങളുടെ ഗ്രൂപ്പുകളിൽ അവർ തന്നെ പങ്കിട്ട ലിങ്കുകളിൽ കയറാൻ ശ്രമിക്കുമ്പോൾ യുസർനെയിം എ.കെ.പി.ടി.എ എന്നും പാസ് വേഡ് എംജിയു2026 എന്നും നൽകി മാർക്ക് അപ് ലോഡിങ് സംവിധാനത്തെ ഒന്നാകെ ഹാക്ക് ചെയ്തിരിക്കുകയാണെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.

ഇടത് സിൻഡിക്കേറ്റിന്റെ കാലത്ത് ഇടത് അധ്യാപക സംഘടനയിൽപ്പെട്ടവരാണ് സർവകലാശാല തലത്തിൽ ഇന്റേണൽ മാർക്ക് രേഖപ്പെടുത്താൻ സ്വകാര്യ സെർവർ വഴി പോർട്ടൽ ഉണ്ടാക്കിയത്. സർവകലാശാലക്ക് എല്ലാവിധ സംവിധാനവും ഉണ്ടായിരിക്കെ അതിനെ നോക്കുകുത്തിയാക്കി ഇടത് സംഘടനാംഗങ്ങളുടെ സ്വകാര്യ സെർവറുകൾ ഉപയോഗിച്ച് രഹസ്യസ്വഭാവമുള്ള ഇന്റേണൽ മാർക്കും വിദ്യാർഥികളുടെ മുഴുവൻ വിവരങ്ങളുമടങ്ങിയ മറ്റ് ഡാറ്റകളും ചോർത്താനാണ് ഇത്തരമൊരു ക്രമീകരണം ചെയ്തതെന്നും സംഘടന കുറ്റപ്പെടുത്തി.

സർവകലാശാല ഇന്റേണൽ മാർക്ക് സംവിധാനം ഹാക്ക് ചെയ്ത ഇടത് സംഘടനക്കെതിരെ സൈബർ ക്രിമിനൽ നിയമപ്രകാരം നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.ടി.എ മേഖല കമ്മിറ്റി. സെനറ്റ് അംഗം ഡോ. കെ. സിന്ധുവും കെ.പി.സി.ടി.എ മേഖല സെക്രട്ടറി ഡോ. എസ്. സെൽവനും മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനും പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Allegations Surface of MG University Marks Portal Hack
Next Story