Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവൺ അക്കാദമിയിൽ ജേർണലിസം, ഫിലിം മേക്കിംഗ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പ്രവേശനം ജോയിന്റ് എൻട്രൻസ് ടെസ്റ്റ് വഴി
മീഡിയവൺ അക്കാദമിയിൽ ജേർണലിസം, ഫിലിം മേക്കിംഗ് കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
cancel

മീഡിയവൺ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷനിൽ ഒരു വർഷം ദൈർഘ്യമുള്ള കൺവർജൻസ് ജേർണലിസം, ഫിലിം മേക്കിംഗ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള സർവ്വകലാശാല ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്ന ഈ കോഴ്‌സുകളിലേക്ക് എഴുത്തുപരീക്ഷയും അഭിമുഖവും അടങ്ങുന്ന ജോയിന്റ് എന്റ്രൻസ് ടെസ്റ്റ് വഴിയായിരിക്കും പ്രവേശനം. അച്ചടി, ടെലിവിഷൻ, ന്യൂ മീഡിയ, കണ്ടന്റ് റൈറ്റിംഗ് എന്നിവ ഉൾപ്പെടുന്ന കൺവർജൻസ് ജേർണലിസം കോഴ്‌സിലൂടെ മികച്ച മൾട്ടിമീഡിയ ജേർണലിസ്റ്റാകാനുള്ള പരിശീലനമാണ് അക്കാദമി നൽകുന്നത്. ഇതിന്റെ ഭാഗമായി ഏറ്റവും പുതിയ മാധ്യമ രീതിയായ മൊബൈൽ കണ്ടന്റ് ക്രിയേഷനിൽ പ്രത്യേകമായ ഹാൻഡ്‌സ് ഓൺ ട്രെയിനിംഗും വിദ്യാർത്ഥികൾക്ക് ലഭിക്കും.

സിനിമാ നിർമ്മാണത്തിന്റെ ഓരോ മേഖലകളും വിശദമായി പഠിപ്പിക്കുന്ന ഫിലിം മേക്കിംഗ് ആൻഡ് വീഡിയോ പ്രൊഡക്ഷൻ കോഴ്‌സ് ഡിജിറ്റൽ ഫിലിം മേക്കിംഗിലും ടെലിവിഷൻ പ്രോഗ്രാം പ്രൊഡക്ഷനിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു. തിരക്കഥ രചന, സിനിമാറ്റോഗ്രഫി, ലൈറ്റിംഗ്, വിഷ്വൽ എഡിറ്റിംഗ് എന്നിവയിൽ സിനിമാ മേഖലയിലുള്ള വിദഗ്ധർ നയിക്കുന്ന പ്രത്യേക ക്ലാസുകൾ ഈ കോഴ്‌സിന്റെ സവിശേഷതയാണ്. പഠനത്തോടൊപ്പം തന്നെ മീഡിയവൺ ടിവി ചാനലിലും മാധ്യമം പത്രത്തിലും നേരിട്ടുള്ള 'ഓൺ ദ ജോബ്' പരിശീലനവും അക്കാദമി ഉറപ്പുനൽകുന്നു.കഴിഞ്ഞ അധ്യയന വർഷം പഠനം പൂർത്തിയാക്കിയ 95 ശതമാനം വിദ്യാർത്ഥികൾക്കും പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ പ്ലെയ്‌സ്‌മെന്റ് ലഭിച്ചു എന്നത് അക്കാദമിയുടെ പരിശീലന മികവ് തെളിയിക്കുന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് മേയ് 31 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MediaOne Academy Invites Applications for Journalism and Filmmaking Courses
Next Story