ഐ.ഐ.ടികളിൽ എം.ബി.എ പ്രവേശനം
text_fieldsഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി 2023 -25 വർഷത്തെ മുഴുസമയ എം.ബി.എ/മാനേജ്മെന്റ് പി.ജി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മുംബൈ, ഡൽഹി, ധൻബാദ്, ഗുവാഹതി, ജോധ്പൂർ, കാൺപൂർ, ഖരഗ്പൂർ, ചെന്നൈ, റൂർക്കി, മാൻഡി ഐ.ഐ.ടികളുടെ മാനേജ്മെന്റ് വകുപ്പ്/സ്കൂളുകളിലാണ് പഠനാവസരം. വിജ്ഞാപനം അതത് ഐ.ഐ.ടികളുടെ വെബ്സൈറ്റിലുണ്ട്.
ഇൻഫർമേഷൻ സിസ്റ്റംസ്, ഫിനാൻസ്, മാർക്കറ്റിങ്, സ്ട്രാറ്റജിക് മാനേജ്മെന്റ്, ഓപറേഷൻസ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ടെക്നോളജി മാനേജ്മെന്റ്, ബിസിനസ് അനലറ്റിക്സ് തുടങ്ങിയ സ്പെഷലൈസേഷനുകളുണ്ട്. ഐ.ഐ.എം കാറ്റ് സ്കോർ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷ ഫീസ് 1600 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ല്യൂ.ഡി വിഭാഗക്കാർക്ക് 800 രൂപ മതി. ജനുവരി 31 വരെ അപേക്ഷിക്കാം.

