മാധ്യമം എജുകഫെ: രജിസ്ട്രേഷൻ പുരോഗമിക്കുന്നു
text_fieldsകോഴിക്കോട്: ഉപരിപഠനവും മികച്ച കരിയറും സ്വപ്നം കാണുന്ന വിദ്യാർഥികൾ കാത്തിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം എജുകഫെ’യിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായി നടക്കുന്ന മേളയിലേക്ക് ആയിരക്കണക്കിന് വിദ്യാർഥികളാണ് ഇതിനകം സീറ്റുകൾ ഉറപ്പാക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി, ഡാറ്റാ സയൻസ്, റോബോട്ടിക്സ് തുടങ്ങിയ ആധുനിക കോഴ്സുകളെക്കുറിച്ച് നേരിട്ടറിയാനുള്ള അവസരം ഇത്തവണ എജുകഫെയിലുണ്ട്.
100 ശതമാനം ജോലിസാധ്യത ഉറപ്പുനൽകുന്ന, തികച്ചും വ്യത്യസ്തമായ കോഴ്സുകളും ഇത്തവണത്തെ മുഖ്യ ആകർഷണമാണ്. കൊച്ചിൻ ഇന്റർനാഷനൽ എയർപോർട്ടിന് (സിയാൽ) കീഴിലുള്ള സി.ഐ.എ.എസ്.എൽ അക്കാദമിയുടെ ഏവിയേഷൻ കോഴ്സുകളും വാട്ടർമാക് ഇൻഡസ്ട്രീസിന് കീഴിലുള്ള ഐ.ഡബ്ള്യൂ.ഇ.ആർ അവതരിപ്പിക്കുന്ന ‘വാട്ടർ ട്രീറ്റ്മെന്റ്’ കോഴ്സുകളും ഇത്തവണത്തെ മറ്റൊരു പ്രധാന ആകർഷണമാണ്. വിദേശപഠന സാധ്യതകൾ അറിയാനും സ്കോളർഷിപ്പുകൾ നേടാനുമുള്ള പ്രത്യേക പവലിയനുകൾ മേളയിലുണ്ടാകും. ഏത് കോഴ്സ് തെരഞ്ഞെടുക്കണമെന്ന കൺഫ്യൂഷനിലുള്ളവർക്ക് ‘സിജി’യുടെ സയന്റിഫിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും മാനസിക സമ്മർദങ്ങൾ കുറക്കാൻ പ്രമുഖ ലൈഫ് കോച്ചും നടിയുമായ അശ്വതി ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള ‘ബികമിങ്’ ടീമിന്റെ കൗൺസലിങ്ങുമുണ്ടാകും.
ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായ ‘ഫ്യൂച്ചർ’ മുഖ്യപ്രായോജകരായ എജുകഫെ അണിയിച്ചൊരുക്കുന്നത് ‘മീ ഫ്രണ്ട്’ ആണ്. ഏപ്രിൽ 17, 18 തീയതികളിൽ കോഴിക്കോട് ആസ്പിൻ കോർട്ട്യാർഡിലും ഏപ്രിൽ 21, 22 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലും ഏപ്രിൽ 24, 25 തീയതികളിൽ കൊച്ചിയിലെ റെന ഇവന്റ് ഹബ്ബിലുമായാണ് മഹാമേള നടക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്രവേശനം പൂർണമായും സൗജന്യമാണ്. www.myeducafe.com എന്ന വെബ്സൈറ്റിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. ഇന്ത്യയിലെയും വിദേശത്തെയും നൂറുകണക്കിന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണിനിരക്കുന്ന മേളയിലെ സ്റ്റാൾ ബുക്കിങ് അവസാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് 96450 07116 എന്ന വാട്സാപ്പ് നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

