മാധ്യമം-ഡോപ ഡോക്ടർ ചാംപ് സ്കോളർഷിപ്: ഉടൻ രജിസ്റ്റർ ചെയ്യൂ
text_fieldsകോഴിക്കോട്: മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വിദ്യാർഥികൾക്ക് പ്രോത്സാഹനവുമായി മാധ്യമം ദിനപത്രവും ഡോപ യും എത്തുന്നു. മത്സരം കൂടി വരുന്ന, ഏറെ കരിയർ സാധ്യതകളുള്ള മെഡിക്കൽ മേഖലയിൽ പുത്തൻ സാധ്യതകൾ തുറക്കുന്ന പദ്ധതികളാണ് തയാറാവുന്നത്.
നീറ്റ് പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്ക് കേരളം ഇതുവരെ കാണാത്ത സുവർണാവസരമാണ് മാധ്യമം ദിനപത്രവും ഡോപയും ഒരുക്കുന്നത്. നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായി രണ്ടു കോടിയിലധികം രൂപയുടെ സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കമാവുകയാണ്. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ആശ്വാസമാകാനൊരുങ്ങുകയാണ് ഈ പദ്ധതിയിലൂടെ മാധ്യമവും ഡോപയും. വൻ തുകയുടെ സ്കോളർഷിപ്പുകൾക്ക് പുറമെ സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികളെ കാത്ത് മറ്റ് നിരവധി സമ്മാനങ്ങളും തയാറാണ്. ലാപ്ടോപ്, ടാബ്ലറ്റ്, മൊബൈൽ ഫോൺ തുടങ്ങി നിരവധി ആകർഷകമായ സമ്മാനങ്ങൾ സ്കോളർഷിപ് വിജയികൾക്കായി തയാറായിക്കഴിഞ്ഞു. നൂറിലധികം വിദ്യാർഥികൾക്ക് സമ്മാനങ്ങൾ ലഭിക്കും. സംസ്ഥാനത്തെ പ്ലസ് ടു വിജയ ശതമാനത്തിലെ കുറവുമൂലം ആശങ്കയിലായ വിദ്യാർഥികൾക്ക് ഒരു പേടിയുമില്ലാതെ നീറ്റ് കോച്ചിങ്ങിനുള്ള അവസരം കൂടിയാണ് മാധ്യമത്തിന്റെയും ഡോപയുടെയും പദ്ധതിയിലൂടെ യാഥാർഥ്യമാവുന്നത്. സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെല്ലാം ഡോപയിൽ നീറ്റ് കോച്ചിങ് ഫീസിൽ ഇളവും ലഭിക്കും. ജൂൺ 14, 15 തീയതികളിലാണ് സ്കോളർഷിപ് പരീക്ഷ. രജിസ്റ്റർ ചെയ്യാനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.വിവരങ്ങൾക്ക്: 9846146601, 9446235630.
https://www.madhyamam.com/drchamp എന്ന ലിങ്കിലൂടെയും രജിസ്റ്റർ ചെയ്യാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

