മാധ്യമം-ഡോപ ഡോക്ടർ ചാംപ് സ്കോളർഷിപ്; നീറ്റിനൊരുങ്ങുന്നവർക്ക് 2 കോടിയുടെ സ്കോളർഷിപ്പ്, ഉടൻ രജിസ്റ്റർ ചെയ്യൂ
text_fieldsകോഴിക്കോട്: 2026ലെ നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് രണ്ടുകോടിയുടെ സ്കോളർഷിപ്പ് നേടാൻ അവസരമൊരുങ്ങുന്നു. ‘മാധ്യമ’വും ‘ഡോപ’യും സംയുക്തമായി നടത്തുന്ന ഡോക്ടർ ചാംപ് സ്കോളർഷിപ്പ് പദ്ധതിയിലൂടെ മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് വിദ്യാർഥികൾക്കായി സുവർണാവസരമാണ് ഒരുങ്ങുന്നത്.
ജൂൺ 14, 15 തീയതികളിൽ ഓൺലൈനായി നടക്കുന്ന ഡോക്ടർ ചാംപ് സ്കോർഷിപ് പരീക്ഷയിൽ വിജയിക്കുന്നവർക്ക് രണ്ടു കോടിയുടെ സ്കോളർഷിപ്പിന് പുറമെ നിരവധി സമ്മാനങ്ങളും ലഭിക്കും. സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്ക് ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, മൊബൈൽ ഫോണുകൾ തുടങ്ങി ആകർഷകമായ സമ്മാനങ്ങാണ് ഒരുങ്ങുന്നത്.
നൂറിലധികം വിദ്യാർഥികൾക്ക് സമ്മാനങ്ങൾ ലഭിക്കും. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽനിന്ന് 60 ചോദ്യങ്ങളായിരിക്കും സ്കോളർഷിപ് പരീക്ഷയിൽ ഉണ്ടാവുക. എല്ലാം മൾട്ടിപ്പ്ൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. ഒരു മണിക്കൂറായിരിക്കും പരീക്ഷാ സമയം.
ആശങ്കകളില്ലാതെ നീറ്റ് പരീക്ഷയിൽ വിജയിച്ച് മെഡിക്കൽ പ്രൊഫഷൻ എന്ന സ്വപ്നം യഥാർഥ്യമാക്കാൻ ഏറെ സഹായിക്കുന്നതാകും ഈ സ്കോളർഷിപ് പ്രോഗ്രാം.
സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കെല്ലാം ‘ഡോപ’യിൽ നീറ്റ് കോച്ചിങ്ങ് ഫീസിൽ ഇളവും ലഭിക്കും. രജിസ്റ്റർ ചെയ്യാനായി ക്യു.ആർ കോഡ് സ്കാൻ ചെയ്യുക. വിവരങ്ങൾക്ക്: 9846146601, 9446235630 https://www.madhyamam.com/drchamp എന്ന ലിങ്കിലൂടെയും രജിസ്റ്റർ ചെയ്യാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

