Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightലെ​വ​ൽ 8:...

ലെ​വ​ൽ 8: ന്യൂ​സി​ലൻ​റി​ലെ ‘ഷോ​ർ​ട്ട് ക​ട്ട്’

text_fields
bookmark_border
ലെ​വ​ൽ 8: ന്യൂ​സി​ലൻ​റി​ലെ ‘ഷോ​ർ​ട്ട് ക​ട്ട്’
cancel

ന്യൂ​സി​ലാ​ൻ​റ് വി​ദ്യാ​ഭ്യാ​സ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മ്പോ​ൾ ‘ലെ​വ​ൽ 7’, ‘ലെ​വ​ൽ 8’, ‘ലെ​വ​ൽ 9’ എ​ന്നൊ​ക്കെ കേ​ൾ​ക്കാ​റു​ണ്ട്. പ​ല​ർ​ക്കും എ​ന്താ​ണ് ഈ ​ലെ​വ​ലു​ക​ൾ എ​ന്ന​തി​നെ​ക്കു​റി​ച്ച് വ​ലി​യ ധാ​ര​ണ​യു​ണ്ടാ​കി​ല്ല. ഇ​തി​ൽ ‘ലെ​വ​ൽ 8’ എ​ന്ന​ത് ക​രി​യ​ർ പ്ലാ​നി​ങ്ങിൽ ത​ന്ത്ര​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു വ​ലി​യ സാ​ധ്യ​ത​യാ​ണ്. ല​ളി​ത​മാ​യി പ​റ​ഞ്ഞാ​ൽ, ന്യൂ​സി​ലൻ​റി​ലെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​ക​ളെ അ​വ​ർ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്:

● ലെ​വ​ൽ 7: സാ​ധാ​ര​ണ ബാ​ച്ചി​ലേ​ഴ്സ് ഡി​ഗ്രി(3 വ​ർ​ഷം).

● ലെ​വ​ൽ 9: മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി(2 വ​ർ​ഷം).

● ലെ​വ​ൽ 10: പി.​എ​ച്ച്.​ഡി.

ഇ​വി​ടെ ലെ​വ​ൽ 7നും ​ലെ​വ​ൽ 9നും ​ഇ​ട​യി​ലു​ള്ള പാ​ല​മാ​ണ് ലെ​വ​ൽ 8. ഇ​തി​ൽ പ്ര​ധാ​ന​മാ​യും വ​രു​ന്ന​ത് ‘പി.​ജി ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ബാ​ച്ചി​ലേ​ഴ്സ് ഓ​ണേ​ഴ്സ് ഡി​ഗ്രി​ക​ളാ​ണ്. സാ​ധാ​ര​ണ​യാ​യി ഡി​ഗ്രി ക​ഴി​ഞ്ഞ​വ​ർ​ക്ക് ഒ​രു വ​ർ​ഷം കൊ​ണ്ട് ഇ​ത് പൂ​ർ​ത്തി​യാ​ക്കാം.

എ​ന്തു​കൊ​ണ്ടാ​ണ് ലെ​വ​ൽ 8?

1. സ​മ​യ​വും പ​ണ​വും ലാ​ഭി​ക്കാം: സാ​ധാ​ര​ണ ഒ​രു മാ​സ്റ്റേ​ഴ്സ് (ലെ​വ​ൽ 9) ചെ​യ്യാ​ൻ 1.5 മു​ത​ൽ 2 വ​ർ​ഷം വ​രെ വേ​ണം. അ​ത്ര​യും കാ​ല​ത്തെ ഫീ​സും താ​മ​സ​ച്ചെ​ല​വും ക​ണ്ടെ​ത്തു​ക എ​ന്ന​ത് പ​ല​ർ​ക്കും ബു​ദ്ധി​മു​ട്ടാ​ണ്. എ​ന്നാ​ൽ ലെ​വ​ൽ 8 വെ​റും ഒ​രു വ​ർ​ഷം കൊ​ണ്ട് തീ​ർ​ക്കാം. അ​താ​യ​ത്, ഫീ​സ് പ​കു​തി​യോ​ളം കു​റ​യും! വേ​ഗ​ത്തി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഇ​തൊ​രു അ​നു​ഗ്ര​ഹ​മാ​ണ്.

2. മാ​സ്റ്റേ​ഴ്സി​ലേ​ക്കു​ള്ള വ​ഴി: ചി​ല​പ്പോ​ൾ ഡി​ഗ്രി​ക്ക് മാ​ർ​ക്ക് കു​റ​വാ​യ​തു​കൊ​ണ്ട് നേ​രി​ട്ട് മാ​സ്റ്റേ​ഴ്സി​ന് അ​ഡ്മി​ഷ​ൻ കി​ട്ടാ​ത്ത​വ​രു​ണ്ടാ​കും. അ​വ​ർ​ക്ക് ആ​ദ്യം ലെ​വ​ൽ 8ൽ ​പി.​ജി ഡി​പ്ലോ​മ ചെ​യ്ത ശേ​ഷം, ന​ല്ല മാ​ർ​ക്കു​ണ്ടെ​ങ്കി​ൽ ക്രെ​ഡി​റ്റ് ട്രാ​ൻ​സ്ഫ​ർ വ​ഴി മാ​സ്റ്റേ​ഴ്സി​ലേ​ക്ക് മാ​റാ​നോ, അ​ല്ലെ​ങ്കി​ൽ പി.​ജി ഡി​പ്ലോ​മ ക​ഴി​ഞ്ഞ് ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നോ സാ​ധി​ക്കും.

3. വി​സ ആ​നു​കൂ​ല്യ​ങ്ങ​ൾ: ഇ​വി​ടെ​യാ​ണ് കാ​ര്യം. ലെ​വ​ൽ 8 പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക്കും കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ന്യൂ​സി​ലാ​ൻ​റി​ൽ ത​ങ്ങി ജോ​ലി ചെ​യ്യാ​നു​ള്ള പോ​സ്റ്റ് സ്റ്റ​ഡി വ​ർ​ക്ക് വി​സ ല​ഭി​ക്കും. അ​താ​യ​ത്, ര​ണ്ട് വ​ർ​ഷം കൊ​ണ്ട് മാ​സ്റ്റേ​ഴ്സ് ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്ന ആ​ളി​നും, ഒ​രു വ​ർ​ഷം കൊ​ണ്ട് പി.​ജി ഡി​പ്ലോ​മ ക​ഴി​ഞ്ഞ് ഇ​റ​ങ്ങു​ന്ന ആ​ളി​നും ജോ​ലി തേ​ടാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ന്നു​ണ്ട് (കോ​ഴ്സി​ന്റെ ദൈ​ർ​ഘ്യ​ത്തി​ന​നു​സ​രി​ച്ച് വി​സ​യു​ടെ കാ​ലാ​വ​ധി​യി​ൽ മാ​റ്റം വ​രാം, എ​ങ്കി​ലും ഒ​രു വ​ർ​ഷ​ത്തെ പി.​ജി ഡി​പ്ലോ​മ​ക്ക്​ ശേ​ഷം വി​സ ല​ഭി​ക്കാ​റു​ണ്ട്).

ഒ​രു വ​ലി​യ ‘ട്വി​സ്റ്റ്’ ഉ​ണ്ട്!

ലെ​വ​ൽ 8 തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കേ​ണ്ട, പ​ല ഏ​ജ​ൻ​സി​ക​ളും വ്യ​ക്ത​മാ​യി പ​റ​യാ​ത്ത ഒ​രു കാ​ര്യ​മു​ണ്ട്. അ​ത് വി​വാ​ഹി​ത​രാ​യ​വ​രെ ബാ​ധി​ക്കു​ന്ന കാ​ര്യ​മാ​ണ്. പ​ണ്ട്, നി​ങ്ങ​ൾ ന്യൂ​സി​ല​ൻ​റി​ൽ ലെ​വ​ൽ 8 പ​ഠി​ക്കാ​ൻ പോ​യാ​ൽ നി​ങ്ങ​ളു​ടെ ഭ​ർ​ത്താ​വി​നോ ഭാ​ര്യ​ക്കോ ‘ഓ​പൺ വ​ർ​ക്ക് വി​സ’ കി​ട്ടു​മാ​യി​രു​ന്നു. അ​താ​യ​ത്, നി​ങ്ങ​ൾ പ​ഠി​ക്കു​മ്പോ​ൾ അ​വ​ർ​ക്ക് അ​വി​ടെ ഏ​ത് ജോ​ലി​യും ചെ​യ്ത് പ​ണം സ​മ്പാ​ദി​ക്കാ​മാ​യി​രു​ന്നു. ഇ​ത് കു​ടും​ബ​മാ​യി പോ​കു​ന്ന​വ​ർ​ക്ക് വ​ലി​യൊ​രു ആ​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ നി​യ​മം മാ​റി.

പു​തി​യ നി​യ​മ​പ്ര​കാ​രം, നി​ങ്ങ​ൾ പ​ഠി​ക്കു​ന്ന ലെ​വ​ൽ 8 കോ​ഴ്സ് ന്യൂ​സി​ലൻ​റി​ന്റെ ‘ഗ്രീ​ൻ ലി​സ്റ്റി​ൽ’ ഉ​ൾ​പ്പെ​ട്ട​താ​ണെ​ങ്കി​ൽ മാ​ത്ര​മേ നി​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക്ക് വ​ർ​ക്ക് വി​സ കി​ട്ടു​ക​യു​ള്ളൂ. എ​ന്താ​ണ് ഈ ​ഗ്രീ​ൻ ലി​സ്റ്റ്? ന്യൂ​സി​ലാ​ൻ​റി​ൽ ക​ടു​ത്ത തൊ​ഴി​ലാ​ളി ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളു​ടെ(​ഉ​ദാ​ഹ​ര​ണ​ത്തി​ന് എ​ഞ്ചി​നീ​യ​റി​ങ്, ഹെ​ൽ​ത്ത്, ടീ​ച്ചി​ങ്, ക​ൺ​സ്ട്ര​ക്ഷ​ൻ തു​ട​ങ്ങി​യ​വ) പ​ട്ടി​ക​യാ​ണി​ത്. ഉ​ദാ​ഹ​ര​ണ​ത്തി​ന്, നി​ങ്ങ​ൾ ലെ​വ​ൽ 8ൽ ‘​ക​ൺ​സ്ട്ര​ക്ഷ​ൻ പ്രൊ​ജ​ക്റ്റ് മാ​നേ​ജ്‌​മെ​ന്റ്’(​ഗ്രീ​ൻ ലി​സ്റ്റി​ലു​ള്ള​ത്) ആ​ണ് പ​ഠി​ക്കു​ന്ന​തെ​ങ്കി​ൽ, നി​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക്ക് വ​ർ​ക്ക് വി​സ കി​ട്ടും. എ​ന്നാ​ൽ നി​ങ്ങ​ൾ ലെ​വ​ൽ 8ൽ ​വെ​റു​മൊ​രു ‘ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്റ്’ (ഗ്രീ​ൻ ലി​സ്റ്റി​ൽ ഇ​ല്ലാ​ത്ത​ത്) ആ​ണ് പ​ഠി​ക്കു​ന്ന​തെ​ങ്കി​ൽ, നി​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക്ക് വി​സി​റ്റ​ർ വി​സ മാ​ത്ര​മേ കി​ട്ടൂ. അ​വ​ർ​ക്ക് അ​വി​ടെ ജോ​ലി ചെ​യ്യാ​ൻ നി​യ​മ​പ​ര​മാ​യ അ​നു​വാ​ദ​മു​ണ്ടാ​കി​ല്ല. ഒ​രു വ​ർ​ഷം അ​വ​രു​ടെ ചെ​ല​വ് കൂ​ടി നി​ങ്ങ​ൾ ക​ണ്ടെ​ത്തേ​ണ്ടി വ​രും.

അ​തു​കൊ​ണ്ട്, ഭ​ർ​ത്താ​വോ ഭാ​ര്യ​യോ ഒ​പ്പം വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, ഒ​ന്നു​കി​ൽ ഗ്രീ​ൻ ലി​സ്റ്റി​ലു​ള്ള കോ​ഴ്സ് ത​ന്നെ ലെ​വ​ൽ 8ൽ ​തി​ര​ഞ്ഞെ​ടു​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ക​ണ്ണും പൂ​ട്ടി ലെ​വ​ൽ 9 (മാ​സ്റ്റേ​ഴ്സ്) തി​ര​ഞ്ഞെ​ടു​ക്കു​ന്ന​താ​ണ് ബു​ദ്ധി. മാ​സ്റ്റേ​ഴ്സ് പ​ഠി​ക്കു​ന്ന​വ​രു​ടെ പ​ങ്കാ​ളി​ക​ൾ​ക്ക് ഇ​പ്പോ​ഴും വ​ർ​ക്ക് വി​സ ല​ഭി​ക്കു​ന്നു​ണ്ട്(​അ​വ​രും ചി​ല നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ണ്, എ​ങ്കി​ലും ലെ​വ​ൽ 8നേ​ക്കാ​ൾ സേ​ഫ് ആ​ണ്).

പാ​ർ​ട്ട്ടൈം ​ജോ​ലി​യും ജീ​വി​ത​വും

ന്യൂ​സി​ലാൻ​റി​ലെ ജീ​വി​തം അ​ത്ര ചെ​ല​വേ​റി​യ​ത​ല്ല, എ​ന്നാ​ൽ ഒ​ട്ടും കു​റ​വു​മ​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ പ​ഠ​ന​ത്തോ​ടൊ​പ്പം ജോ​ലി ചെ​യ്യു​ക എ​ന്ന​ത് മി​ക്ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ത്യാ​വ​ശ്യ​മാ​ണ്. സ്റ്റു​ഡ​ന്റ് വി​സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് ആ​ഴ്ച​യി​ൽ 20 മ​ണി​ക്കൂ​ർ വ​രെ പാ​ർ​ട്ട് ടൈം ​ജോ​ലി ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ണ്ട്. സെ​മ​സ്റ്റ​ർ ബ്രേ​ക്കു​ക​ളി​ലും ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്തും ഫു​ൾ ടൈം(​ആ​ഴ്ച​യി​ൽ 40 മ​ണി​ക്കൂ​ർ) ജോ​ലി​യും ചെ​യ്യാം. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, റെ​സ്റ്റ​റ​ന്റു​ക​ൾ, പെ​ട്രോ​ൾ പ​മ്പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ സാ​ധാ​ര​ണ​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജോ​ലി ല​ഭി​ക്കാ​റു​ണ്ട്. മ​ണി​ക്കൂ​റി​ന് ഏ​ക​ദേ​ശം 23-25 ന്യൂ​സി​ലാ​ൻ​റ് ഡോ​ള​ർ (മി​നി​മം വേ​ജ്) ല​ഭി​ക്കും. ഇ​ത് ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​ച്ചെ​ല​വും പോ​ക്ക​റ്റ് മ​ണി​യും സു​ഖ​മാ​യി ക​ണ്ടെ​ത്താം. ഫീ​സി​ലേ​ക്കു​ള്ള പ​ണം ഇ​തി​ൽ നി​ന്ന് ക​ണ്ടെ​ത്താം എ​ന്ന് ക​രു​ത​രു​ത്, അ​ത് ന​ട​ക്കി​ല്ല.

കൃ​ത്യ​മാ​യ പ്ലാ​നി​ങ്ങോ​ടെ സ​മീ​പി​ച്ചാ​ൽ നി​ങ്ങ​ളു​ടെ ജീ​വി​തം മാ​റ്റി​മ​റി​ക്കാ​ൻ ന്യൂ​സി​ലാ​ൻ​റി​ന് സാ​ധി​ക്കും. പ​ച്ച​പ്പ് നി​റ​ഞ്ഞ ക്യാ​മ്പ​സു​ക​ളും, അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ക്ലാ​സ് മു​റി​ക​ളും, പ​ഠ​ന​ശേ​ഷം ല​ഭി​ക്കു​ന്ന മി​ക​ച്ച ക​രി​യ​ർ സാ​ധ്യ​ത​ക​ളും ആ​രെ​യും മോ​ഹി​പ്പി​ക്കു​ന്ന​താ​ണ്. നി​ങ്ങ​ൾ അ​വി​വാ​ഹി​ത​നാ​ണെ​ങ്കി​ൽ, വേ​ഗ​ത്തി​ൽ പ​ഠി​ച്ച് സെ​റ്റി​ൽ ആ​ക​ണ​മെ​ങ്കി​ൽ ലെ​വ​ൽ 8 ഒ​രു മി​ക​ച്ച ഓ​പ്ഷ​നാ​ണ്. ഇ​നി കു​ടും​ബ​മാ​യി പോ​കാ​നാ​ണ് പ്ലാ​നെ​ങ്കി​ൽ കോ​ഴ്സ് തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ ഗ്രീ​ൻ ലി​സ്റ്റ് നോ​ക്കാ​ൻ മ​റ​ക്ക​രു​ത്. വി​സ ന​ട​പ​ടി​ക​ൾ​ക്കും മ​റ്റും കു​റ​ച്ച് സ​മ​യ​മെ​ടു​ക്കും എ​ന്ന​തി​നാ​ൽ കോ​ഴ്സ് തു​ട​ങ്ങു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് 6 മാ​സം മു​ൻ​പെ​ങ്കി​ലും ത​യാറെ​ടു​പ്പു​ക​ൾ തു​ട​ങ്ങാ​ൻ ശ്ര​ദ്ധി​ക്കു​മ​ല്ലോ.

(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandgulfnewsUAEgulfnewsmalayalam
News Summary - Level 8: ‘Short Cut’ in New Zealand
Next Story