Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Learn enjoy and earn farming Agriculture Courses
cancel
Homechevron_rightCareer & Educationchevron_rightകൃഷി പഠിക്കാം,...

കൃഷി പഠിക്കാം, ആസ്വദിക്കാം, സമ്പാദിക്കാം

text_fields
bookmark_border

കൃ​​ഷി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഏ​​ത്​ കോ​​ഴ്​​​സ്​ ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും തൊ​​ഴി​​ല​​വ​​സ​​രത്തിന്​ ഒരു പഞ്ഞവുമുണ്ടാകില്ല. അ​​ധ്യാ​​പ​​നം, ഗ​​വേ​​ഷ​​ണം, സേ​​വ​​നം തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലെ​​ല്ലാം തൊഴിൽ അ​​വ​​സ​​ര​​ങ്ങ​​ൾ നിങ്ങളെ തേടിയെത്തും. അ​​ഭി​​രു​​ചി​​യാ​​ണ് അതിൽ​ പ്ര​​ധാ​​നം. കാർഷിക മേഖലയോട്​ താൽപര്യമുള്ളവർക്ക്​ ആസ്വദിച്ച്​​ പഠിക്കാൻ ​സാധിക്കുന്ന കോഴ്​സുകളെ പരിചയപ്പെടാം.

ബി.​​എ​​സ്​​​സി ​അ​​ഗ്രി​​ക​​ൾ​​ച​​ർ

കൃ​​ഷി വി​​ജ്​​​ഞാ​​ന​​ത്തി​െ​​ൻ​​റ ആ​​ദ്യ​​പ​​ടി ബി.​​എ​​സ്​​​സി അ​​ഗ്രി​​ക​​ൾ​​ച​​ർ ആ​​ണ്. പൊ​​തു​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ലൂ​​ടെ​​യാ​​ണ്​ പ്ര​​വേ​​ശ​​നം. സ​​യ​​ൻ​​സ്​ വി​​ഷ​​യ​​ത്തി​​ൽ പ്ല​​സ്​ ടു ​​പ​​ഠി​​ച്ച​​വ​​ർ​​ക്കാ​​ണ്​ അ​​പേ​​ക്ഷി​​ക്കാ​​ൻ യോ​​ഗ്യ​​ത. നാ​​ലു​​വ​​ർ​​ഷ​​മാ​​ണ്​ കോ​​ഴ്​​​സ്​ കാ​​ലാ​​വ​​ധി. കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ല​​ട​​ക്കം ഇ​​ന്ത്യ​​യി​​ൽ നി​​ര​​വ​​ധി സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ബി.​​എ​​സ്​​​സി അ​​ഗ്രി​​ക​​ൾ​​ച​​ർ കോ​​ഴ്​​​സ്​ ന​​ട​​ത്തു​​ന്നു​​ണ്ട്. ഇ​​ന്ത്യ​​ൻ കൗ​​ൺ​​സി​​ൽ ഫോ​​ർ അ​​ഗ്രി​​ക​​ൾ​​ച​​ർ റി​​സ​​ർ​​ച്ചി​െ​​ൻ​​റ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​വ​​ഴി യോ​​ഗ്യ​​ത നേ​​ടു​​ന്ന​​വ​​ർ​​ക്കാ​​യി രാ​​ജ്യ​​ത്തെ കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ​​ല്ലാം 15 ശ​​ത​​മാ​​നം സീ​​റ്റ്​ നീ​​ക്കി​​വെ​​ച്ചി​​ട്ടു​​ണ്ട്.

അ​​ഭി​​രു​​ചി​​ക്ക​​നു​​സ​​രി​​ച്ച്​ ബി.​​എ​​സ്​​​സി ഫോ​​റ​​സ്​​​ട്രി, ബാ​​ച്ചി​​ല​​ർ ഒാ​​ഫ്​ ഫി​​ഷ​​റീ​​സ്​ സ​​യ​​ൻ​​സ്, ബാ​​ച്ചി​​ല​​ർ ഒാ​​ഫ്​ വെ​​റ്റ​​റി​​ന​​റി സ​​യ​​ൻ​​സ്​ ആ​​ൻ​​ഡ്​ ആ​​നി​​മ​​ൽ ഹ​​സ്​​​ബ​​ൻ​​ഡ്രി, അ​​ഗ്രി​​ക​​ൾ​​ച​​ർ എ​​ൻ​​ജി​​നീ​​യ​​റി​​ങ്ങി​​ൽ ബി.​​ടെ​​ക്, ​െഡ​​യ​​റി സ​​യ​​ൻ​​സ്​ ആ​​ൻ​​ഡ്​ ടെ​​ക്​​​നോ​​ള​​ജി​​യി​​ൽ ബി.​​ടെ​​ക്​ തു​​ട​​ങ്ങി കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ര​​വ​​ധി ബി​​രു​​ദ കോ​​ഴ്​​​സു​​ക​​ളു​​ണ്ട്. ബി.​​എ​​സ്​​​സി കോ​​ഒാ​​പ​​റേ​​ഷ​​​ൻ ആ​​ൻ​​ഡ്​ ബാ​​ങ്കി​​ങ്​ പ​​ഠി​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ പൊ​​തു​​പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യെ​​ഴു​​തേ​​ണ്ട. പ്ല​​സ്​ ടു ​​മാ​​ർ​​ക്കി​െ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ നേ​​രി​​ട്ടാ​​ണ്​ പ്ര​​വേ​​ശ​​നം. ഇ​​തും നാ​​ലു​​വ​​ർ​​ഷ കോ​​ഴ്​​​സാ​​ണ്.

എം.​​എ​​സ്​​​സി അ​​ഗ്രി​​ക​​ൾ​​ച​​ർ

കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ബി.​​എ​​സ്​​​സി അ​​ഗ്രി​​ക​​ൾ​​ച​​ർ ജ​​യി​​ച്ച​​വ​​ർ​​ക്ക്​ എം.​​എ​​സ്​​​സി​​ക്ക്​ ചേ​​രാം. ര​​ണ്ടു​​വ​​ർ​​ഷ​​മാ​​ണ്​ കോ​​ഴ്​​​സി​െ​​ൻ​​റ ദൈ​​ർ​​ഘ്യം. അ​​ധ്യാ​​പ​​നം, ഗ​​വേ​​ഷ​​ണം എ​​ന്നി​​വ​​യി​​ൽ ശ്ര​​ദ്ധ കേ​​ന്ദ്രീ​​ക​​രി​​ക്കാ​​ൻ പ്രാ​​പ്​​​ത​​മാ​​ക്കു​​ന്ന കോ​​ഴ്​​​സാ​​ണി​​ത്. അ​​ഗ്രി​​ക​​ൾ​​ച​​റി​​നു പു​​റ​​മെ ഹോ​​ൾ​​ട്ടി​​ക​​ൾ​​ച​​ർ, ഫു​​ഡ്​ സ​​യ​​ൻ​​സ്​ ആ​​ൻ​​ഡ്​ ന്യൂ​​ട്രി​​ഷ​​ൻ, അ​​ഗ്രി​​ക​​ൾ​​ച​​ർ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്​​​സ്, അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ ഇ​​ക്ക​​ണോ​​മി​​ക്​​​സ്, വെ​​റ്റ​​റി​​ന​​റി സ​​യ​​ൻ​​സ്, ഫി​​ഷ​​റീ​​സ്​ സ​​യ​​ൻ​​സ്, ഫോ​​റ​​സ്​​​ട്രി വൈ​​ൽ​​ഡ്​ ലൈ​​ഫ്, അ​​ഗ്രോ​​ണ​​മി, പ്ലാ​​ൻ​​റ്​ ബീ​​ഡി​​ങ്, സോ​​യി​​ൽ സ​​യ​​ൻ​​സ്, അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ ബ​​യോ​​ടെ​​ക്​​​നോ​​ള​​ജി, സീ​​ഡ്​ ടെ​​ക്​​​നോ​​ള​​ജി, എ​​ൻ​​റ​​മോ​​ള​​ജി, പ്ലാ​​ൻ​​റ്​ പ​ാ​​ത്തോ​​ള​​ജി, ജ​​ന​​റ്റി​​ക്, ആ​​നി​​മ​​ൽ ഹ​​സ്​​​ബ​​ൻ​​ഡ്രി തു​​ട​​ങ്ങി സ്​​​​പെ​​ഷ​​ലൈ​​സേ​​ഷ​​ന്​ പ​​ല ശാ​​ഖ​​ക​​ളു​​ണ്ട്. എം.​​എ​​സ്​​​സി ഉ​​യ​​ർ​​ന്ന മാ​​ർ​​ക്കോ​​ടെ വി​​ജ​​യി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ ഗ​​വേ​​ഷ​​ണ​​ത്തി​​ന്​ ചേ​​രാം. കൃ​​ഷി, ശാ​​സ്​​​ത്രം, പ​​ഠി​​ക്കാ​​വു​​ന്ന സം​​സ്​​​ഥാ​​ന കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ​​യും ഡീം​​ഡ്​ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യു​​ടെ​​യും വി​​ലാ​​സം കൂടെയുണ്ട്​.


കാ​​ർ​​ഷി​​ക കോ​​ള​​ജ്​ പ്ര​​വേ​​ശ​​നം

ഇ​​ന്ത്യ​​ൻ കൗ​​ൺ​​സി​​ൽ ഒാ​​ഫ്​ അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ റി​​സ​​ർ​​ച്​ ന​​ട​​ത്തു​​ന്ന അ​​ഖി​​ലേ​​ന്ത്യാ അ​​ഗ്രി​​ക​​ൾ​​ച​​ർ എ​​ൻ​​ട്ര​​ൻ​​സ്​ പ​​രീ​​ക്ഷ​​ക്ക്​ ജ​​നു​​വ​​രി, ​െഫ​​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലാ​​ണ്​ ​അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്. ഇ​​ന്ത്യ​​യി​​ലെ വി​​വി​​ധ കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലെ 15 ശ​​ത​​മാ​​നം ​സീ​​റ്റു​​ക​​ളി​​ലേ​​ക്കും ക​​ർ​​ണാ​​ൻ നാ​​ഷ​​ന​​ൽ ​െഡ​​യ​​റി റി​​സ​​ർ​​ച്​ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്, ഝാ​​ൻ​​സി റാ​​ണി ല​​ക്ഷ്​​​മീ​​ഭാ​​യി കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ബാ​​ച്ചി​​ല​​ർ കോ​​ഴ്​​​സു​​ക​​ളി​​ലെ മു​​ഴു​​വ​​ൻ സീ​​റ്റു​​ക​​ളി​​ലേ​​ക്കും ഇൗ ​​പ​​രീ​​ക്ഷ​​യി​​ലെ റാ​​ങ്ക്​ അ​​ടി​​സ്​​​ഥാ​​ന​​മാ​​ക്കി​​യാ​​ണ്​ പ്ര​​വേ​​ശ​​നം ന​​ട​​ത്തു​​ക. മ​​റ്റു സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ൽ കൃ​​ഷി-​​അ​​നു​​ബ​​ന്ധ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പ​​ഠി​​ക്കു​​ന്ന ബി​​രു​​ദ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള നാ​​ഷ​​ന​​ൽ ടാ​​ല​​ൻ​​റ്​ സ്​​​കോ​​ള​​ർ​​ഷി​​പ്പും ഇ​​തി​െ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ്​ ന​​ൽ​​ക​​പ്പെ​​ടു​​ക. പ്ര​​തി​​മാ​​സം നാ​​ഷ​​ന​​ൽ ടാ​​ല​​ൻ​​റ്​ സ്​​േ​​കാ​​ള​​ർ​​ഷി​​പ് ല​​ഭി​​ക്കും.

അ​​ഗ്രി​​ക​​ൾ​​ച​​ർ, അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്, ​െഡ​​യ​​റി ടെ​​ക്​​​നോ​​ള​​ജി, ഫു​​ഡ്​ സ​​യ​​ൻ​​സ്, അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ മാ​​ർ​​ക്ക​​റ്റി​​ങ്​ ആ​​ൻ​​ഡ്​ കോ​​ഒാ​​പ​​റേ​​ഷ​​ൻ, ഹോ​​ർ​​ട്ടി​​ക​​ൾ​​ച​​ർ, ഫി​​ഷ​​റീ​​സ്​ സ​​യ​​ൻ​​സ്, ഫോ​​റ​​സ്​​​ട്രി, ​േഹാം​​സ​​യ​​ൻ​​സ്, സെ​​റി​​ക​​ൾ​​ച​​ർ ബ​​യോ​​ടെ​​ക്​​​നോ​​ള​​ജി എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​ണ്​ കോ​​ഴ്​​​സു​​ക​​ൾ. വെ​​റ്റ​​റി​​ന​​റി സ​​യ​​ൻ​​സ്​ പ​​ഠി​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ വേ​​റെ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. മാ​​ത്ത​​മാ​​റ്റി​​ക്​​​സ്, അ​​ഗ്രി​​ക​​ൾ​​ച​​ർ ബ​​യോ​​ള​​ജി എ​​ന്നി​​ങ്ങ​​നെ ര​​ണ്ടു വി​​ഭാ​​ഗ​​ങ്ങ​​ളാ​​യി തി​​രി​​ച്ചാ​​ണ്​ പ​​രീ​​ക്ഷ. 17നും 23​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്കാ​​ണ്​ അ​​പേ​​ക്ഷി​​ക്കാ​​നാ​​കു​​ക. പ​​ട്ടി​​ക വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും അം​​ഗ​​പ​​രി​​മി​​ത​​ർ​​ക്കും 28 വ​​യ​​സ്സു​​വ​​രെ പ​​രീ​​ക്ഷ​​യെ​​ഴു​​താം. പ്ല​​സ്​ ടു 50 ​​ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ജ​​യി​​ച്ച​​വ​​ർ​​ക്കാ​​ണ്​ പ്ര​​വേ​​ശ​​നം. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും അം​​ഗ​​പ​​രി​​മി​​ത​​ർ​​ക്കും 40 ശ​​ത​​മാ​​നം മ​​തി.

കോ​​ള​​ജ്​ ഒാ​​ഫ്​ കോ ഒാ​​പ​​റേ​​ഷ​​ൻ ബാ​​ങ്കി​​ങ്​ ആ​​ൻ​​ഡ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​

കൃ​​ഷി​​യെ​​യും മാ​​നേ​​ജ്​​​മെ​​ൻ​​റി​​നെ​​യും കു​​ട​​ക്കീ​​ഴി​​ലാ​​ക്കി സാ​​മ്പ​​ത്തി​​ക കാ​​ർ​​ഷി​​ക​​രം​​ഗ​​ത്ത്​ ക​​ഴി​​വു​​ള്ള​​വ​​രെ സം​​ഭാ​​വ​​ന ചെ​​യ്യു​​ക​​യാ​​ണ്​ കോ​​ള​​ജ്​ ഒാ​​ഫ്​ കോ​​ ഒാ​​പ​​റേ​​ഷ​​ൻ, ബാ​​ങ്കി​​ങ്​ ആ​​ൻ​​ഡ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​ എ​​ന്ന​​ സ്​​​ഥാ​​പ​​നം. കേ​​ര​​ള കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ൽ 1981ൽ ​​തു​​ട​​ങ്ങി​​യ ​േകാ​​ള​​ജ്​ 38 വ​​ർ​​ഷം പി​​ന്നി​​ട്ടു​​ക​​ഴി​​ഞ്ഞു.

ബി​​രു​​ദ-​​ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്​​​സു​​ക​​ളു​​ണ്ട്. ഒ​​പ്പം ഗ​​വേ​​ഷ​​ണ​​സൗ​​ക​​ര്യ​​വും. പ്ര​​ഫ​​ഷ​​ന​​ൽ മാ​​നേ​​ജ്​​​മെ​​ൻ​​റ്​ ബി​​രു​​ദ​​മാ​​യ ബി.​​എ​​സ്​​​സി കോ ഒാ​​പ​​റേ​​ഷ​​ൻ ആ​​ൻ​​ഡ്​ ബാ​​ങ്കി​​ങ്, റൂ​​റ​​ൽ മാ​​ർ​​ക്ക​​റ്റി​​ങ്​ മാ​​നേ​​ജ്​​​മെ​​ൻ​​റി​​ൽ പി​​എ​​ച്ച്.​​ഡി, എം.​​ബി.​​എ -അ​​ഗ്രി ബി​​സി​​ന​​സ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​ എ​​ന്നി​​വ​​യാ​​ണ്​ ഇ​​വി​​ടെ പ്ര​​ധാ​​ന​​മാ​​യി​​ട്ടു​​ള്ള​​ത്. ​എം.​​എ​​സ്​​​സി കോ​​ഴ്​​​സി​​ൽ കോ ഒാ​​പ​​റേ​​റ്റി​​വ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്, റൂ​​റ​​ൽ മാ​​​ർ​​ക്ക​​റ്റി​​ങ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്, റൂ​​റ​​ൽ ബാ​​ങ്കി​​ങ്​ ആ​​ൻ​​ഡ്​ ഫി​​നാ​​ൻ​​സ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​ എ​​ന്നി​​ങ്ങ​​നെ ​സ്​​​പെ​​ഷ​​ലൈ​​സേ​​ഷ​​ൻ. ഹ്ര​​സ്വ​​കാ​​ല ​േകാ​​ഴ്​​​സു​​ക​​ളും ഇ​​തേ​ാ​​ടൊ​​പ്പ​​മു​​ണ്ട്.


കോ​​ള​​ജ്​ ഒാ​​ഫ്​ കോ ഒാ​​പ​​റേ​​ഷ​​ൻ, ബാ​​ങ്കി​​ങ്​ ആ​​ൻ​​ഡ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​​ 2006ലാ​​ണ്​ എം.​​ബി.​​എ ​േകാ​​ഴ്​​​സ്​ ആ​​രം​​ഭി​​ച്ച​​ത്. കാ​​ർ​​ഷി​​ക​​വൃ​​ത്തി​​യി​​ൽ അ​​വ​​ഗാ​​ഹ​​മു​​ള്ള കാ​​ർ​​ഷി​​ക ബി​​സി​​ന​​സ്​ മാ​​നേ​​ജ​​ർ​​മാ​​രെ​​യാ​​ണ്​ കോ​​ഴ്​​​സി​​ലൂ​​ടെ സൃ​​ഷ്​​​ടി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തു​​ന്ന പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ, ഗ്രൂ​​പ്പ്​ ഡി​​സ്​​​ക​​ഷ​​ൻ, അ​​ഭി​​മു​​ഖം, യോ​​ഗ്യ​​ത ബി​​രു​​ദ​​ത്തി​​ന്​ ല​​ഭി​​ച്ച മാ​​ർ​​ക്ക്​ എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്​​​ഥാ​​ന​​ത്തിലാ​​ണ്​ എം.​​ബി.​​എ അഗ്രി ബി​​സി​​ന​​സ്​ മാ​​നേ​​ജ്​​​മെ​​ൻ​​റി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം. വി​​പു​​ല​​മാ​​യ തൊ​​ഴി​​ൽ സാ​​ധ്യ​​ത​​യു​​ണ്ട്.

ടീ ​​മാ​​നേ​​ജ്​​​മെ​​ൻ​​റ്​

ചാ​​യ കു​​ടി​​ക്കും​​പോ​​ലെ ആ​​സ്വാ​​ദ്യ​​ത ന​​ൽ​​കു​​ന്ന കോ​​ഴ്​​​സാ​​ണ്​ ടീ ​​മാ​​നേ​​ജ്​​​മെ​​ൻ​​റ്. ഒ​േ​​ട്ട​​റെ തൊ​​ഴി​​ൽ​​സാ​​ധ്യ​​ത​​യും ഇ​​തി​​നു​​ണ്ട്. ചാ​​യ ഉ​​ൽ​​പാ​​ദ​​ന​​രം​​ഗ​​ത്ത്​ പ​​ഠി​​ച്ച​​റി​​വു​​ള്ള​​വ​​രു​​ടെ എ​​ണ്ണം കു​​റ​​വാ​​ണെ​​ന്ന​​താ​​ണ്​ തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക്ക്​ കാ​​ര​​ണം. കൃ​​ഷി​​യു​​ടെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ക്ക്​ പ​​രി​​ശീ​​ല​​നം, തേ​​യി​​ല ഉ​​ൽ​​പാ​​ദ​​നം, സം​​സ്​​​ക​​ര​​ണം, ധ​​ന​​കാ​​ര്യം, വി​​പ​​ണ​​നം തു​​ട​​ങ്ങി​​യ​​വ​​ക്കു​​പു​​റ​​മെ ചാ​​യ രു​​ചി​​ക്കാ​​നു​​ള്ള ക​​ഴി​​വും ഇ​​വി​​ടെ പ​​ഠി​​ച്ചി​​റ​​ങ്ങു​​ന്ന​​വ​​ർ​​ക്ക്​ ല​​ഭി​​ക്കും. കോ​​ഴ്​​​സു​​ക​​ൾ​​ക്ക്​ കാ​​ർ​​ഷി​​ക ബി​​രു​​ദ​​മാ​​ണ്​ അ​​ടി​​സ്​​​ഥാ​​ന യോ​​ഗ്യ​​ത. ടീ ​​ടേ​​സ്​​​റ്റ​​ർ​​മാ​​ർ​​ക്ക്​ പ്ല​​സ്​ ടു ​​മ​​തി.


അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​

അ​​ധ്യാ​​പ​​ന, ഗ​​വേ​​ഷ​​ണ ത​​ൽ​​പ​​ര​​ർ​​ക്ക്​ ഏ​​റെ സാ​​ധ്യ​​ത​​ക​​ളു​​ള്ള കോ​​ഴ്​​​സാ​​ണ്​ അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​. കാ​​ർ​​ഷി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​പ​​ണ​​നം, സ​​ർ​​വീ​​സി​​ങ്, കൃ​​ഷി സ്​​​ഥാ​​പ​​ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണം, രൂ​​പ​​ക​​ൽ​​പ​​ന, ജ​​ല​​സേ​​ച​​നം, യ​​ന്ത്ര​​വ​​ത്​​​ക​​ര​​ണം, ഉ​​ൽ​​പ​​ന്ന സം​​ഭ​​ര​​ണം, മൂ​​ല്യ​​വ​​ർ​​ധ​​ന, സം​​സ്​​​ക​​ര​​ണം, കാ​​ർ​​ഷി​​ക​​ച്ചെ​​ല​​വ്​ കു​​റ​​ക്ക​​ൽ എ​​ന്നീ മേ​​ഖ​​ല​​യി​​ലെ​​ല്ലാം അ​​ഗ്രി​​ക​​ൾ​​ച​​ർ എ​​ൻ​​ജി​​നീ​​യ​​ർ​​മാ​​രു​​ടെ സേ​​വ​​നം അ​​ത്യാ​​വ​​ശ്യ​​മാ​​ണ്. ബി.​​ടെ​​ക്​ അ​​ഗ്രി​​ക​​ൾ​​ച​​ർ എ​​ൻ​​ജി​​നീ​​യ​​റി​​ങ്, എം.​​എ​​സ്​​​സി അ​​ഗ്രി​​ക​​ൾ​​ച​​ർ എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ എ​​ന്നി​​വ​​യാ​​ണ്​ പ്ര​​ധാ​​ന കോ​​ഴ്​​​സു​​ക​​ൾ. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ്​ പ്ര​​വേ​​ശ​​നം. നാ​​ലു​​വ​​ർ​​ഷ​​മാ​​ണ്​ പ​​ഠ​​ന​​കാ​​ലം. ബി.​​എ​​സ്​​​സി ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും ഫി​​സി​​ക്​​​സ്​ ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും ഫി​​സി​​ക്​​​സ്, കെ​​മി​​സ്​​​ട്രി, മാ​​ത്​​​സ്​ വി​​ഷ​​യ​​മ​​ായി പ്ല​​സ്​ ടു ​​ക​​ഴി​​ഞ്ഞ​​വ​​ർ​​ക്കും ബി.​​ടെ​​ക്കി​​നു ചേ​​രാം.

കൃ​​ഷി​​പ​​ഠ​​നം ഇ​​ഗ്​​​നോ​​യി​​ലൂ​​ടെ

ഇ​​ന്ദി​​ര​​ഗാ​​ന്ധി നാ​​ഷ​​ന​​ൽ ഒാ​​പ​​ൺ യൂ​​നി​​വേ​​ഴ്​​​സി​​റ്റി​​യു​​ടെ കീ​​ഴി​​ലു​​ള്ള സ്​​​കൂ​​ൾ ഒാ​​ഫ്​ അ​​ഗ്രി​​ക​​ൾ​​ച​​ർ നി​​ര​​വ​​ധി വാ​​ർ​​ഷി​​ക അ​​നു​​ബ​​ന്ധ കോ​​ഴ്​​​സു​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്. പി.​​ജി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്കു​​പു​​റ​​മെ ഡി​േ​​പ്ലാ​​മ കോ​​ഴ്​​​സു​​ക​​ളും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ കോ​​ഴ്​​​സു​​ക​​ളും ഒാ​​ൺ​​ലൈ​​ൻ വ​​ഴി പ​​ഠി​​ക്കാ​​ൻ അ​​വ​​സ​​ര​​വും ഇ​​ഗ്​​​നോ​​യി​​ലു​​ണ്ട്. www.ignou.ac.in/ignou/aboutignou/school/soa

പി.​​ജി ഡി​​പ്ലോ​​മ

പി.​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഫു​​ഡ്​ സേ​​ഫ്​​​റ്റി ആ​​ൻ​​ഡ്​ ക്വാ​​ളി​​റ്റി മാ​​നേ​​ജ്​​​മെ​​ൻ​​റ്​

പി.​​ജി ഡി​​പ്ലോ​​മ ഇ​​ൻ പ്ലാ​േ​​ൻ​​റ​​ഷ​​ൻ മാ​​നേ​​ജ്​​​മെ​​ൻ​​റ്​

പി.​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ ഇ​​ൻ അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ പോ​​ളി​​സി

ഡി​​പ്ലോ​​മ

ഡി​​​പ്ലോ​​മ ഇ​​ൻ ഫി​​ഷ്​ ​േപ്രാ​​ഡ​​ക്​​​ട്​​​സ്​ ടെ​​ക്​​​നോ​​ള​​ജി

ഡി​​പ്ലോ​​മ ഇ​​ൻ മീ​​റ്റ്​ ടെ​​ക്​​​നോ​​ള​​ജി

ഡി​​പ്ലോ​​മ ഇ​​ൻ വാ​​ട്ട​​ർ​​ഷെ​​ഡ്​ മാ​​നേ​​ജ്​​​മെ​​ൻ​​റ്​

ഡി​​പ്ലോ​​മ ഇ​​ൻ ​െഡ​​യ​​റി ടെ​​ക്​​​നോ​​ള​​ജി

ഡി​​പ്ലോ​​മ ഇ​​ൻ വാ​​ല്യു ആ​​ഡ​​ഡ്​ ​േപ്രാ​​ഡ​​ക്​​​ട്​ ഫ്രം ​​ഫ്രൂ​​ട്ട്​​​സ്​ ആ​​ൻ​​ഡ്​ വെ​​ജി​​റ്റ​​ബി​​ൾ​​സ്​

ഡി​​പ്ലോ​​മ ഇ​​ൻ പ്രൊ​​ഡ​​ക്​​​ഷ​​ൻ ഒാ​​ഫ്​ വാ​​ല്യു ആ​​ഡ​​ഡ്​ ​േപ്രാ​​ഡ​​ക്​​​ട്​ ഫ്രം ​​സെ​​റി​​യ​​ൽ​​സ്​ പ​​ൾ​​സ​​സ്​ ആ​​ൻ​​ഡ്​ ഒാ​​യി​​ൽ​​സീ​​ഡ്​​​സ്​

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ കോ​​ഴ്​​​സു​​ക​​ൾ

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ ഇ​​ൻ ബീ ​​കീ​​പ്പി​​ങ്​

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ ഇ​​ൻ വാ​​ട്ട​​ർ ഹാ​​ർ​​ഡ്​​​വെ​​സ്​​​റ്റി​​ങ്​ മാ​​നേ​​ജ്​​െ​​മ​​ൻ​​റ്​

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ ഇ​​ൻ സെ​​റി​​ക​​ൾ​​ച​​ർ

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ ഇ​​ൻ ഒാ​​ർ​​ഗാ​​നി​​ക്​ ഫാ​​മി​​ങ്​

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്​ ഇ​​ൻ പൗ​​ൾ​​ട്രി ഫാ​​മി​​ങ്​

അഗ്രിക്കൾച്ചറൽ സർവകലാശാലകൾ

Kerala Agricultural University Vellanikara. Trissur, Kerala

TamilNadu Agricultural University, Coimbatore, Tamil Nadu

Tamil Nadu Veterinary and Animal Science University chennai. Tamil Nadu.

University of Agriculture Science, Bangalore, Karnataka

University of Agricultural Science, Dharwad, Karnataka

Acharya NG Ranga Agricultural University, Hyderabad, Andhra

Kankan Krishi Vidyapeeth, Dapali, Maharastra

Mahatma Phule Krishi Vidyapeeth, Rahari, Maharastra,

Marathawada krishi vidyapeeth, Paibhene, Maharastra

Assam Agricultural University, Jorhat, Assam

Bidhen chandra krishi Vishwavidyalaya, Mohanpur, West Bengal

Birsa Agricultural University, Ranchi, Bihar

Chandra Shekhar Azad University of Agricultural and Technology, Kanpur, Uttarpradesh

Chaudhary Charan Singh Haryana Agricultural University. Hisar, Haryana

Dr. Punjabrao Deshmukh Krishi Vidyapeeth, Akola, Maharastra

Dr. Yeshwant Singh parmar University of Horticulture and Forestry, Nauni, Himachal Pradesh

Govind Ballubh Punt University of Agriculture and Technology, Pantnagar, Uttarakhand

Gujarat Agriculture University, Bannaskandha, Gujarat

Himachal pradesh Krishi Vishwavidyalay, Himachal Pradesh

Indira Gandhi Krishi Vishwavidyalaya, Raipur, Madhya Pradesh

Narendra Deva University of Agriculture and Technology Faizabad, Uttar Pradesh

Orissa University of Agriculture and Technology Bhulanehwar, Orrisa

Punjab Agriculture University, Ludhiyana, Punjab

Rajasthan Agriculture University, Bikaner, Rajasthan

Rajendra Agriculture University Bihar

Shere Kashmir University of Agriculture Seience and Technology Jammu & Kashmir

West Bangal University of Animal and Fishery Science, Culcutta, West Bangal

Central University

Central Agriculture University. Imphal, Manipur

ടീ ​​മാ​​നേ​​ജ്​​​മെ​​ൻ​​റ്​ പ​​ഠി​​പ്പി​​ക്കു​​ന്ന പ്ര​​ധാ​​ന സ്​​​ഥാ​​പ​​ന​​ങ്ങ​​ൾ

UPASI Tea Research Institute. Valparai. Tamil Nadu. www. upasitearesearch.org

The Tea Taster Academy, Coonoor, Tamilnadu

Indian Institute of Plantation Management Bangalore. www.iipmb.edu.in

Dipras Institute of Professional studies, Kolkata. www.dipras.in

Birla Institute of Futuristic studies Kolkata.

NITM, Darjeeling Tea Research and Management Association. West Bengal.

Darjeegling Tea Research Centre. Kur beong west Bengal. www.nitm.in

Assam Agri. University Silchar, Assam http://www.aus.ac.in/

അ​​ഗ്രി​​ക​​ൾ​​ച​​റ​​ൽ എ​​ൻ​​ജി​​നീ​​യ​​റി​​ങ് സ്​​​​ഥാ​​പ​​ന​​ങ്ങ​​ൾ

Kerala Agricultural University Trichur www.kau.edu

Tamilnadu Agricultural University Coimbatore www.tnau.ac.in

University of Agricultural Sciences Dharwad. Karnataka www.uasd.edu

Acharya N.G. Ranga Agricultrural University. Hyderabad www.angrau.ac.in

Dr. Panjabaro Deshmukh Krishi Viswavidyalai Maharastra www.pdkv.ac.in

Allahabad Deemed University (Allahabad Agriculture Institute) www.aaidudec.org

Bidhan chandra krishi Vishwavidyalaya. West Bengal www.bckv.edu.in

Chandra Shekhar Azad Agriculture University Kanpur http://csauk.ac.in/

Chaudhari Charan Singh Haryana Agricultural University, Haryana www.hau.ac.in

GB Pant University of Agriculture and Technology, Uttarakhand www.gbpuat.ac.in/

College of Agricultural Engineering and Technology Junagadh www.jau.in/caet/

Odisha University of Agriculture and Technology www.ouat.nic.in/

Panjab Agricultural University www.pau.edu

Rajasthan Agricultural University Bikaneer www.raubikaner.org

Rajendra Agricultural University Bihar www.pusavarsity.org.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agriculture NewsFarmingAgriculture CoursesFarm Coursestea management courses
News Summary - Learn enjoy and earn farming Agriculture Courses
Next Story