Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.​ഐ, ഡാ​റ്റ സ​യ​ന്‍സ്, ഓ​ണേ​ഴ്‌​സ് പ്രോ​ഗ്രാ​മു​ക​ള്‍; ജി​ല്ല​യി​ലെ 11 കോ​ള​ജു​ക​ളി​ല്‍ പു​തി​യ കോ​ഴ്‌​സു​ക​ൾ

text_fields
bookmark_border
എ.​ഐ, ഡാ​റ്റ സ​യ​ന്‍സ്, ഓ​ണേ​ഴ്‌​സ് പ്രോ​ഗ്രാ​മു​ക​ള്‍; ജി​ല്ല​യി​ലെ 11 കോ​ള​ജു​ക​ളി​ല്‍ പു​തി​യ കോ​ഴ്‌​സു​ക​ൾ
cancel

കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങളും നൈപുണ്യാധിഷ്ഠിത തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളില്‍ 2027-28 അധ്യയന വര്‍ഷം മുതല്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഭരണാനുമതി നല്‍കി. ആഗോള തൊഴില്‍ വിപണിയുടെ മാറുന്ന ആവശ്യങ്ങള്‍ക്കനുസൃതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ഓണേഴ്‌സ് പ്രോഗ്രാമുകളാണ് പുതിയ അക്കാദമിക വര്‍ഷം മുതല്‍ ജില്ലയിലെ കോളജുകളില്‍ ആരംഭിക്കുക.

സര്‍വകലാശാലാ അനുമതിക്കും ആദ്യ അഞ്ചുവര്‍ഷം പുതിയ തസ്തികകള്‍ സൃഷ്ടിക്കില്ലെന്ന ഉപാധിക്കും വിധേയമായാണ് കോഴ്‌സുകള്‍ അനുവദിച്ചത്. ബി.സി.എ കോഴ്‌സുകള്‍ക്ക് എ.ഐ.സി.ടി.ഇ അംഗീകാരവും നിര്‍ബന്ധമാണ്. ജില്ലയിലെ വിവിധ കോളജുകളിലായി നിലവിലുള്ള അക്കാദമിക സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി അവസരങ്ങള്‍ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.മീഞ്ചന്ത ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.എസ് സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ് ഓണേഴ്‌സ് കോഴ്‌സും, കൊടുവള്ളി ഗവ. സി.എച്ച്.എം.കെ.എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.സി.എ ഓണേഴ്‌സും ആരംഭിക്കും. കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളജില്‍ ഇന്റഗ്രേറ്റഡ് പി.ജി ഇന്‍ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസും ബി.എസ് സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓണേഴ്‌സും അനുവദിച്ചിട്ടുണ്ട്. ബാലുശ്ശേരി ഡോ. ബി.ആര്‍. അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി.എസ് സി സൈക്കോളജി ഓണേഴ്‌സ്, ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഓണേഴ്‌സ് എന്നീ കോഴ്‌സുകളും, റൗദത്തുല്‍ ഉലൂം അറബിക് കോളജില്‍ ബി.കോം ഓണേഴ്‌സും, ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളജില്‍ ബി.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ ഓണേഴ്‌സ്, ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ഓണേഴ്‌സ് എന്നിവയും ആരംഭിക്കും.

പേരാമ്പ്ര സി.കെ.ജി. മെമ്മോറിയല്‍ ഗവ. കോളേജില്‍ ബി.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ് ഓണേഴ്‌സ്, ബി.എസ്.സി. ജിയോഗ്രഫി ഓണേഴ്‌സ് എന്നീ കോഴ്‌സുകള്‍ക്ക് അനുമതി ലഭിച്ചു. മൊകേരി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ബി.സി.എ. ഓണേഴ്‌സ്, ബി.കോം. ഓണേഴ്‌സ് എന്നീ കോഴ്‌സുകളും നാദാപുരം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എം.എ. ബിസിനസ് ഇക്കണോമിക്‌സ്, ബി.എസ്.സി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓണേഴ്‌സ് എന്നിവയും ആരംഭിക്കും. കൂടാതെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ബി.എസ്.സി. ബോട്ടണി ഓണേഴ്‌സും, സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജില്‍ ബി.എസ്.സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സും പുതിയതായി അനുവദിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kozhikode Colleges to Launch New Courses
Next Story