കേന്ദ്ര സർവിസിൽ ജൂനിയർ എൻജിനീയർ: 1324 ഒഴിവുകൾ
text_fieldsസ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) കേന്ദ്ര സർവിസിലേക്ക് സിവിൽ, മെക്കാനിക്കൽ/ഇലക്ട്രിക്കൽ ബ്രാഞ്ചുകളിൽ ജൂനിയർ എൻജിനീയർമാരെ തിരഞ്ഞെടുക്കുന്നു. ഗ്രൂപ് ബി നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ വിഭാഗത്തിൽപെടുന്ന തസ്തികയുടെ ശമ്പളനിരക്ക് 35,400-1,12,400 രൂപ. ആകെ 1324 ഒഴിവുകളാണുള്ളത്.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ; ജൂനിയർ എൻജിനീയർ സിവിൽ 431, ഇലക്ട്രിക്കൽ & മെക്കാനിക്കൽ 55; കേന്ദ്ര പൊതുമരാമത്ത് വകുപ്പ്-സിവിൽ 421, ഇലക്ട്രിക്കൽ 124; സെൻട്രൽ വാട്ടർ കമീഷൻ-സിവിൽ 188, മെക്കാനിക്കൽ 23; ഫരാക്ക ബാരേജ് പ്രോജക്ട്-സിവിൽ 15, മെക്കാനിക്കൽ 6; മിലിട്ടറി എൻജിനീയർ സർവിസസ്-സിവിൽ 29, ഇലക്ട്രിക്കൽ & മെക്കാനിക്കൽ 18; പോർട്സ് ഷിപ്പിങ് ആൻഡ് വാട്ടർവേയ്സ് (അന്തമാൻ, ലക്ഷദ്വീപ് ഹാർബർ വർക്സ്)-സിവിൽ 7, മെക്കാനിക്കൽ 1; നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ-സിവിൽ 4, ഇലക്ട്രിക്കൽ 1, മെക്കാനിക്കൽ 1. വാട്ടർ റിസോഴ്സസ് വകുപ്പ്-റിവർ ഡെവലപ്മെന്റ് ആൻഡ് ഗംഗ റീജുവനേഷൻ (ബ്രഹ്മപുത്ര ബോർഡ്) എന്നിവിടങ്ങളിലെ ഒഴിവുകൾ പിന്നീട് അറിയിക്കുന്നതാണ്. ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് ഒഴിവുകളിൽ സംവരണമുണ്ട്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ത്രിവത്സര ഡിപ്ലോമയും പ്ലാനിങ്/എക്സിക്യൂഷൻ/മെയ്ന്റനൻസിൽ രണ്ടുവർഷത്തെ വർക്ക് എക്സ്പീരിയൻസും. ചില വകുപ്പ്/സർവിസുകളിലേക്ക് ത്രിവത്സര എൻജിനീയറിങ് (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ) ഡിപ്ലോമക്കാർക്ക് (പ്രവൃത്തിപരിചയം ആവശ്യമില്ല) അപേക്ഷിക്കാം. പ്രായപരിധി 1.8.2023ൽ 30/32. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/വിമുക്തഭടന്മാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷഫീസ് 100 രൂപ. വനിതകൾ, എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. നിർദേശാനുസരണം ഓൺലൈനായി ആഗസ്റ്റ് 16 വരെ അപേക്ഷ സമർപ്പിക്കാം. പരീക്ഷാതീയതി പിന്നീട് അറിയിക്കും. കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ പരീക്ഷകേന്ദ്രങ്ങളാണ്. ലക്ഷദ്വീപിൽ കവരത്തിയാണ് സെന്റർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.