Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയ്പൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ​വേദയിൽ ബി.ഫാം (ആയുർവേദ) സീറ്റുകൾ 20; അപേക്ഷ ഒക്ടോബർ 23 വരെ

text_fields
bookmark_border
ജയ്പൂർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ​വേദയിൽ ബി.ഫാം (ആയുർവേദ) സീറ്റുകൾ 20; അപേക്ഷ ഒക്ടോബർ 23 വരെ
cancel

കേന്ദ്ര ആയുഷ് മന്ത്രാലയത്തിനുകീഴിലെ ഡീംഡ് ടു ബി യൂനിവേഴ്സിറ്റിയായ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ജയ്പൂർ 2026-27 വർഷം നടത്തുന്ന ബി.ഫാം (ആയുർവേദ) കോഴ്സിലേക്ക് അപേക്ഷിക്കാം. 20 സീറ്റുകളുണ്ട്.

ക്ലാസിക്കൽ ആയുർവേദ വിജ്ഞാനവും സമകാലീന ഫാർമസ്യൂട്ടിക്കൽ സയൻസസും സംയോജിപ്പിച്ചുള്ള നാലുവർഷത്തെ റഗുലർ കോഴ്സിൽ ആയുർവേദം, ഫാർമസ്യൂട്ടിക്സ്, ഫാർമ​കോഗ്നസി, ഡ്രഗ് ടെക്നോളജി, ക്വാളിറ്റി കൺട്രോൾ മുതലായ വിഷയങ്ങൾ പഠിപ്പിക്കും. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ആയുർവേദ ഫാർമസിസ്റ്റ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ്, ബിൽകെയർ പ്രഫഷനൽ മുതലായ തൊഴിൽ സാധ്യതകളാണുള്ളത്.

അവസാന തീയതി ഒക്ടോബർ 23.

യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാ​ർക്കിൽ കുറയാ​തെ ഹയർ സെക്കൻഡറി /പ്ലസ് ടു/തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. (ഒ.ബി.സി വിഭാഗത്തിന് 45 ശതമാനം, എസ്.സി /എസ്.ടി /ഭിന്നശേഷി വിഭാഗങ്ങൾക്ക് 40 ശതമാനം മാർക്ക് മതി). പ്രായം 2026 ഡിസംബർ 31ന് 17 വയസ്സ് തികയണം. അപേക്ഷാഫീസ് 1500 രൂപ.

അഡ്മിഷൻ: ജയ്പൂർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നവംബർ 15ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മെറിറ്റ് ലിസ്റ്റ് 21ന് പ്രസിദ്ധപ്പെടുത്തും. നവംബർ 23-28നകം പ്രവേശന നടപടികൾ പൂർത്തിയാക്കി ഡിസംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കും.

വിശദവിവരങ്ങൾ: www.nia.nic.in

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jaipur Ayurveda BPharm Seats
Next Story