പി.എസ്.സിയുടെ പേരോ മുദ്രയോ ദുരുപയോഗിക്കുന്നത് കുറ്റകരം
text_fieldsതിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷന്റെ ഔദ്യോഗിക എംബ്ലം ഉപയോഗിച്ചും കമീഷന്റെ പേരോ സമാനമായ പേരുകളോ ഉപയോഗിച്ചും വ്യക്തികളും സ്വകാര്യ സ്ഥാപനങ്ങളും വാട്സ്ആപ് ഗ്രൂപ്പുകൾ, ടെലിഗ്രാം ചാനലുകൾ, ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനൽ എന്നിവ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു.
പി.എസ്.സി. അംഗീകൃത കോഴ്സുകൾ എന്ന രീതിയിൽ തെറ്റായി പരസ്യം ചെയ്ത് വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കമീഷന്റെ ഔദ്യോഗിക അറിയിപ്പുകൾ, വാർത്തകൾ എന്നിവ നൽകുന്ന അംഗീകൃത പത്ര ദൃശ്യമാധ്യമങ്ങൾ ഒഴികെ വ്യക്തികളും സ്ഥാപനങ്ങളും പി.എസ്.സി എംബ്ലം, പേര്, ഓഫിസ് ചിത്രം എന്നിവ ഉപയോഗിക്കുന്നതും പി.എസ്.സി അംഗീകൃതം എന്ന് പരസ്യം ചെയ്ത് കോഴ്സുകൾ നടത്തുന്നതും കുറ്റകരമാണ്.

