സ്കൂൾ കുട്ടികൾക്ക് ബഹിരാകാശ ശാസ്ത്രം പഠിക്കാൻ ഐ.എസ്.ആർ.ഒ ‘യുവിക- 2026'
text_fieldsസ്കൂൾ കുട്ടികൾക്ക് ബഹിരാകാശ ശാസ്ത്ര സാങ്കേതികാവബോധം നൽകുകയെന്ന ലക്ഷ്യത്തോടെ ഐ.എസ്.ആർ.ഒ 2026 മേയ് 11 മുതൽ 22 വരെ തിരുവനന്തപുരവും വിക്രമം സാരാഭായി സ്പേസ് സെന്റർ (വി.എസ്.എസ്.സി) അടക്കം വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ‘യുവിക- 2026’ യങ് സയന്റിസ്റ്റ് പ്രോഗ്രാമിൽ പ ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 31നകം രജിസ്റ്റർ ചെയ്യാം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അവസരം. ‘യുവിക-2026’ പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ https://jigyasa.iirs.gov.inyuvika ൽ ലഭിക്കും.
സെലക്ഷൻ: എട്ടാം ക്ലാസ് പരീക്ഷകൾക്ക്, ഓൺലൈൻ ക്വിസിലെ പ്രകടനം, കഴിഞ്ഞ മൂന്ന് വർഷത്തിനകം സ്കൂൾ/ജില്ല/സംസ്ഥാന തലത്തിൽ നടത്തിയ ശാസ്ത്ര മേള/കോ-കരിക്കുലർ ആക്ടിവിറ്റീസ്, ഒളിമ്പ്യാർഡ്, കായിക മത്സരങ്ങളിൽ നേടിയിട്ടുള്ള വിജയം, സ്കൗട്ട്സ്/ഗൈഡ്സ്/എൻ.സി.സി/എൻ.എസ്.എസ് അംഗത്വം, ഗ്രാമീണ വിദ്യാഭ്യാസം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യ സെലക്ഷൻ ലിസ്റ്റ് ഏപ്രിൽ 13ന് പ്രസിദ്ധീകരിക്കും. പരിശീലന കേന്ദ്രങ്ങൾ: സതീഷ് ധവാൻ സ്പേസ് സെന്റർ ശ്രീഹരിക്കോട്ട, യു.ആർ റാവു സാറ്റലൈറ് സെന്റർ ബംഗളൂരു, നാഷനൽ റിമോട്ട് സെൻസിങ് സെന്റർ ഹൈദരാബാദ്, ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്സ്, മാഹേന്ദ്രഗിരി മുതലായ ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിലാണ് പരിശീലനം.
താമസം, ഭക്ഷണം, യാത്ര അടക്കമുള്ള പഠന-പരിശീലന ചെലവുകൾ ഐ.എസ്.ആർ.ഒ വഹിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

