Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightവിദേശ പഠനമാണോ ലക്ഷ്യം?...

വിദേശ പഠനമാണോ ലക്ഷ്യം? മലേഷ്യൻ സർക്കാറിന്റെ വിദ്യാഭ്യാസ എക്സ്പോ 10ന് തിരുവനന്തപുരത്ത്

text_fields
bookmark_border
വിദേശ പഠനമാണോ ലക്ഷ്യം? മലേഷ്യൻ സർക്കാറിന്റെ വിദ്യാഭ്യാസ എക്സ്പോ 10ന് തിരുവനന്തപുരത്ത്
cancel

തിരുവനന്തപുരം: വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവസരമൊരുക്കി മലേഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നേരിട്ട് സംഘടിപ്പിക്കുന്ന ‘സ്റ്റഡി ഇൻ മലേഷ്യ’ വിദ്യാഭ്യാസ എക്സ്പോ ജൂൺ 10ന് തിരുവനന്തപുരത്ത് നടക്കും. ഹോട്ടൽ വിവാന്തയിൽ ഉച്ച രണ്ടുമുതൽ രാത്രി എട്ടു വരെയാണ് പരിപാടി.

പ്ലസ് ടു, ബിരുദ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും എക്സ്പോയിൽ സൗജന്യമായി പങ്കെടുക്കാം. മലേഷ്യയിലെ വിവിധ യൂനിവേഴ്സിറ്റി പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും അഡ്മിഷൻ നടപടികളെക്കുറിച്ച സംശയങ്ങൾ ദൂരീകരിക്കാനും ഇതിലൂടെ സാധിക്കും.

ഇൻഫർമേഷൻ ടെക്നോളജി (റോബോട്ടിക്സ് ആൻഡ് എ.ഐ), ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ്, എൻജിനീയറിങ്, അലൈഡ് ഹെൽത്ത് സയൻസ്, മെഡിസിൻ, ബിസിനസ് ആൻഡ് മാനേജ്മെന്റ്, അക്കൗണ്ട്സ് ആൻഡ് ഫിനാൻസ്, ആർട്സ് ആൻഡ് സോഷ്യൽ സയൻസ് തുടങ്ങി നിരവധി കോഴ്സുകളെക്കുറിച്ച വിവരങ്ങൾ ലഭ്യമാകും. ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് 89433 55553 എന്ന നമ്പറിൽ ബന്ധപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Higher EducationCareer and eductionCareer AbroadEducation Expo
News Summary - Is studying abroad your goal? Malaysian government's Education Expo 10 in Thiruvananthapuram
Next Story