Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഐ ആണോ നിങ്ങളുടെ ഭാവി? 2 ലക്ഷം രൂപ വരെ ധനസഹായവുമായി ഇന്ത്യഎഐ ഫെലോഷിപ്പ്

text_fields
bookmark_border
phd scholar
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ കരിയർ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ വലിയ അവസരം. എഐ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യഎഐ ഫെലോഷിപ്പ് 2026-ലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യഎഐ മിഷനാണ് പദ്ധതിക്ക് പിന്നിൽ.

രാജ്യത്ത് എഐ പ്രതിഭകളെ വാർത്തെടുക്കുകയും ഗവേഷണം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഫെലോഷിപ്പ് നൽകുന്നത്. ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി എന്നിവക്ക് പുറമെ സംയോജിത ഇരട്ട ബിരുദം (ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി) പ്രോഗ്രാമിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. രണ്ട് ഡിഗ്രികൾ ഒരുമിച്ച് ലഭിക്കുന്ന അഞ്ച് വർഷത്തെ കോഴ്സാണ് ഐഡിഡി. ഉദാഹരണത്തിന് ബി.ടെക്, എം.ടെക് എന്നിവ പ്രത്യേകം ചെയ്യാൻ ആറ് വർഷം വേണ്ടിടത്ത്, ഐഡിഡി വഴി അഞ്ച് വർഷം കൊണ്ട് രണ്ട് ഡിഗ്രിയും നേടാം.

എഐയുമായി ബന്ധപ്പെട്ട പ്രോജക്ടോ ഗവേഷണമോ ചെയ്യുന്നവർക്കാണ് മുൻഗണന. ധനസഹായം കോഴ്സിനനുസരിച്ച് വ്യത്യാസപ്പെടും. ബിരുദ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വരെയും പിജി, ഐഡിഡി വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെയും ലഭിക്കും. ഇത് പ്രോജക്ട് ചെലവുകൾക്കും പഠനാവശ്യങ്ങൾക്കുമായി ഉപയോഗിക്കാം.

പിഎച്ച്ഡി സ്കോളർമാർക്കാണ് ഏറ്റവും കൂടുതൽ തുക. ഗവേഷണത്തിന്റെ ആദ്യ രണ്ട് വർഷം പ്രതിമാസം 70,000 രൂപ, മൂന്നാം വർഷം 75,000 രൂപ, നാലും അഞ്ചും വർഷങ്ങളിൽ 80,000 രൂപ എന്നിങ്ങനെയാണ് സ്റ്റൈപ്പൻഡ്. അതായത് പ്രതിവർഷം 8.4 ലക്ഷം മുതൽ 9.6 ലക്ഷം രൂപ വരെ ലഭിക്കും. കാലാവധിയും തുകയും പദ്ധതിയുടെ നിബന്ധനകൾക്ക് വിധേയമായിരിക്കും.

ഇതിന് പുറമെ ഗവേഷണത്തിന് വർഷം തോറും രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റായും, അന്താരാഷ്ട്ര കോൺഫറൻസുകളിൽ പങ്കെടുക്കാൻ പ്രത്യേക യാത്രാ സഹായവും ലഭിക്കും. അംഗീകൃത ചെലവുകൾക്കായിരിക്കും ഗ്രാന്റ് അനുവദിക്കുക.

താൽപര്യമുള്ളവർ 2026 നവംബർ 30-നകം ഔദ്യോഗിക ഇന്ത്യഎഐ പോർട്ടൽ വഴി അപേക്ഷിക്കണം. യോഗ്യതയും ധനസഹായവും സംബന്ധിച്ച അന്തിമ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IndiaAI Fellowship 2026 Grant
Next Story