കേന്ദ്ര സായുധ പൊലീസ് സേനകളിൽ 349 അസി. കമാൻഡന്റ്
text_fieldsകേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് അസി. കമാൻഡന്റുകളെ തെരഞ്ഞെടുക്കുന്നതിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം https://upsc.gov.inൽ ലഭിക്കും.
ഒഴിവുകൾ ● 349 (ബി.എസ്.എഫ്- 108, സി.ആർ.പി.എഫ്-106, ഐ.ടി.ബി.പി 12, എസ്.എസ്.ബി- 53, സി.ഐ.എസ്.എഫ്-70)
യോഗ്യത ● പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവരെയും 2026ൽ ഫൈനൽ ഡിഗ്രി പരീക്ഷ എഴുതാൻ പോകുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. ഫിസിക്കൽ, മെഡിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. ഉയരം: പുരുഷന്മാർക്ക് 165 സെന്റീമീറ്റർ, നെഞ്ചളവ്: 81-55 സെ.മീ, ഭാരം 50 കിലോ ഉണ്ടാകണം. വനിതകൾക്ക് ഉയരം: 157 സെന്റീമീറ്റർ.
പ്രായം ● 2026 ആഗസ്റ്റ് ഒന്നിന് 20 വയസ്സ് തികയണം. 25 വയസ്സ് കവിയരുത്. 2001 ആഗസ്റ്റ് രണ്ടിനു മുമ്പോ 2006 ആഗസ്റ്റ് ഒന്നിനു ശേഷമോ ജനിച്ചവരാകരുത്. പട്ടിക വിഭാഗത്തിന് അഞ്ചും ഒ.ബി.സിക്ക് മൂന്നും കേന്ദ്ര ജീവനക്കാർക്കും വിമുക്ത ഭടന്മാർക്കും അഞ്ചും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
എൻ.സി.സി-ബി അല്ലെങ്കിൽ ‘സി’ സർട്ടിഫിക്കറ്റുള്ളവർക്ക് ഇന്റർവ്യൂവിൽ വെയിറ്റേജ് പരിഗണന ലഭിക്കുന്നതാണ്. അപേക്ഷാ ഫീസ് 200 രൂപ. വനിതകൾക്കും പട്ടിക വിഭാഗങ്ങൾക്കും ഫീസില്ല. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് https://upsconline.nic.inൽ മാർച്ച് 12 വൈകീട്ട് 6 മണിക്കു മുമ്പ് അപേക്ഷയും സമർപ്പിക്കണം.
സെലക്ഷൻ ● 2026 ജൂലൈ 19ന് ദേശീയതലത്തിൽ യു.പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷ, കായിക ക്ഷമത പരീക്ഷ, ഇന്റർവ്യൂ/പേഴ്സനാലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് നിയമനം. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി പരീക്ഷാ കേന്ദ്രങ്ങളാണ്. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

