പരീക്ഷക്ക് മികച്ച തയാറെടുപ്പിനുള്ള പ്രധാന ടിപ്സുകള്‍
text_fieldsസ്കൂളുകളില്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചെറിയ പേടിയും സമ്മര്‍ദ്ദവും തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ ശരിയായ രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ ഈ സമ്മര്‍ദ്ദത്തെ നമുക്ക് ഈസിയായി തരണം ചെയ്യാം. പരീക്ഷയില്‍ മികച്ച ഫലം നേടുകയും ചെയ്യാം. ഉയര്‍ന്ന മാര്‍ക്ക്, മാതാപിതാക്കളുടെ പ്രതീക്ഷകള്‍, സുഹൃത്തുക്കളോടുള്ള താരതമ്യം, ഭാവിയെക്കുറിച്ചുള്ള ആശങ്ക എന്നിവയെല്ലാം ചേര്‍ന്നാണ് പലപ്പോഴും പരീക്ഷാ സമയത്ത് ടെന്‍ഷനും സമ്മര്‍ദ്ദവും ഉണ്ടാകുന്നത്. പക്ഷേ ഓര്‍ക്കുക, പരീക്ഷ ഒരു ജീവിതവിധിയല്ല, അത് നിങ്ങളുടെ ഒരു ഘട്ടം മാത്രമാണ്.
പരീക്ഷക്ക് മികച്ച തയാറെടുപ്പിനുള്ള പ്രധാന ടിപ്സുകള്‍
ചിട്ടയായ പഠനക്രമം ഉണ്ടാക്കുക: ദിവസവും ഒരു നിശ്ചിത സമയം പഠനത്തിനായി മാറ്റിവെക്കുക. എല്ലാ വിഷയങ്ങള്‍ക്കും സമയം നല്‍കുക. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് അതനുസരിച്ച് കൂടുതല്‍ സമയം നല്‍കുക. ഒരു ദിവസം ഒരേ വിഷയം മാത്രം പഠിക്കാതെ, വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ മിക്സ് ചെയ്ത് പഠിക്കുക. അത് മടുപ്പ് തടയുകയും എനര്‍ജി നിലനിര്‍ത്തുകയും ചെയ്യും.
ചെറിയ ഇടവേളകള്‍ എടുക്കുക: 45-50 മിനിറ്റ് പഠിച്ചാല്‍ 5-10 മിനിറ്റ് ഇടവേള എടുക്കുക. ഈ സമയത്ത് നടക്കുക, വെള്ളം കുടിക്കുക, അല്ലെങ്കില്‍ ഒന്നോ രണ്ടോ ബ്രീത്തിങ് വ്യായാമങ്ങള്‍ ചെയ്യുക.
നല്ല ഉറക്കവും ആരോഗ്യകരമായ ഭക്ഷണവും ഉറപ്പാക്കുക:
ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുക. പരീക്ഷക്ക് തലേദിവസം ഉറക്കം കുറച്ചാല്‍ പഠിച്ചത് മറക്കാനുള്ള സാധ്യത കൂടുതലാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ബദാം, ഓട്സ്, മുട്ട, മത്സ്യം തുടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. ഫാസ്റ്റ് ഫുഡും അധിക പഞ്ചസാരയും ഒഴിവാക്കുക.
സമ്മര്‍ദ്ദം കുറക്കാനുള്ള എളുപ്പ വഴികള്‍
ദിവസവും 5-10 മിനിറ്റ് ധ്യാനം അല്ലെങ്കില്‍ ബ്രീത്തിങ് വ്യായാമം ചെയ്യുക
ഇഷ്ടപ്പെട്ട പാട്ട് കേള്‍ക്കുക, നടക്കുക, അല്ലെങ്കില്‍ കുറച്ച് നേരം സുഹൃത്തുക്കളോട് സംസാരിക്കുക
പരീക്ഷയെക്കുറിച്ച് നെഗറ്റീവായി ചിന്തിക്കാതിരിക്കുക. ‘ഞാന്‍ പരമാവധി ശ്രമിച്ചു’ എന്ന് സ്വയം പറയുക
പരീക്ഷാ ഹാളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചോദ്യപ്പേപ്പര്‍ മുഴുവന്‍ വായിച്ച ശേഷം മാത്രം എഴുതാന്‍ തുടങ്ങുക
എളുപ്പ ചോദ്യങ്ങള്‍ ആദ്യം എഴുതി ആത്മവിശ്വാസം വര്‍ധിപ്പിക്കുക
സമയം നോക്കി എഴുതുക. അവസാന 10 മിനിറ്റ് റിവിഷന്‍ വേണ്ടി മാറ്റിവെക്കുക
ഭയപ്പെടുത്തുന്ന ചോദ്യം കണ്ടാല്‍ ആഴത്തില്‍ ശ്വാസം എടുത്ത് ശാന്തരാകുക
ഓര്‍ക്കുക മുഴുവന്‍ മാര്‍ക്കല്ല, നിങ്ങളുടെ പരിശ്രമമാണ് പ്രധാനം
പരീക്ഷക്ക് ശേഷവും ജീവിതം തുടരുക തന്നെ ചെയ്യും.
മാതാപിതാക്കളോടും അധ്യാപകരോടും തുറന്ന് സംസാരിക്കുക. അവര്‍ നിങ്ങളെ സഹായിക്കാനുള്ളവരാണ്.
പരീക്ഷ ജീവിതത്തിലെ ഒരു സ്റ്റെപ്പ് മാത്രമാണ്. അതിനെ ഭയക്കേണ്ടതില്ല. നന്നായി പരിശ്രമിച്ചാല്‍ പരീക്ഷയില്‍ മാത്രമല്ല, ജീവിതത്തിലും ഉയര്‍ന്ന വിജയം നേടാന്‍ എല്ലാവര്ക്കും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

