Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇംഹാൻസിൽ സൈക്യാട്രിക് നഴ്‌സിങ് പ്രോഗ്രാം; അവസാന തീയതി ഒക്ടോബർ 19

text_fields
bookmark_border
ഇംഹാൻസിൽ സൈക്യാട്രിക് നഴ്‌സിങ് പ്രോഗ്രാം; അവസാന തീയതി ഒക്ടോബർ 19
cancel

കോഴി​േക്കാട് ഗവ.മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്‌സിങ് പ്രോഗ്രാമിന് അപേക്ഷിക്കാം. 10 സീറ്റുകളുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി 19.

12 ജയിച്ച ശേഷം ജനറൽ നഴ്‌സിങ് ആൻഡ് മിഡ്‌വൈഫറി, ബി.എസ് സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ് സി നഴ്‌സിങ് എന്നിവയിലൊന്നിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

അപേക്ഷാഫീസ്: 1500 രൂപയാണ്. പട്ടിക വിഭാഗക്കാർക്ക് 1250 രൂപ. ഫീസ് അടക്കേണ്ട അവസാന തീയതി 17.

പരീക്ഷാ കേന്ദ്രം: ​തിരുവനന്തപുരം, എറണാകുളം. 16,300 രൂപയാണ് പ്രോഗ്രാം ഫീസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 7000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ​ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷക്ക് 50 ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് 3 മാർക്ക്. തെറ്റുത്തരത്തിന് ഒരു മാർക്ക് കുറയും. പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക അടിസ്ഥാനമാക്കി അലോട്ട്‌മെന്റ് നടത്തും. 25നാണ് പ്രവേശന പരീക്ഷ.

​വിശദ വിവരങ്ങൾ: www.lbscentre.kerala.gov.in

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IMHANS Psychiatric Nursing Admission
Next Story