Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരീക്ഷയെഴുതാൻ സ്വന്തമായി നിർമിച്ച ചാറ്റ്ബോട്ട്; വേറിട്ട രീതിയുമായി ഐ.ഐ.എം ബംഗളൂരു

text_fields
bookmark_border
പരീക്ഷയെഴുതാൻ സ്വന്തമായി നിർമിച്ച ചാറ്റ്ബോട്ട്; വേറിട്ട രീതിയുമായി ഐ.ഐ.എം ബംഗളൂരു
cancel

ബംഗളൂരു: സ്വന്തമായി വികസിപ്പിച്ച എ ഐ ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് പരീക്ഷയെഴുതാൻ അനുമതി നൽകി ഐ.ഐ.എം ബംഗളൂരു. കഴിഞ്ഞ മിഡ് ടേം പരീക്ഷയിൽ 78 വിദ്യാർഥികൾക്കാണ് പരമ്പരാഗത രീതിയിൽ ഉത്തരമെഴുതുന്നതിന് പകരം സ്വന്തമായി നിർമിച്ച ചാറ്റ്ബോട്ട് ഉപയോഗിച്ച് പരീക്ഷയെഴുതാൻ അധികൃതർ അനുമതി നൽകിയത്. ജനറേറ്റീവ് എ.ഐ വിഷയത്തിലെ മിഡ്‌ടേം പരീക്ഷയിലാണ് വ്യത്യസ്തമായ പരീക്ഷണം നടത്തിയത്. വിദ്യാർഥികൾ നിർമിച്ച ചാറ്റ്ബോട്ടുകൾക്ക് 15 ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന വിധത്തിൽ നിർദേശങ്ങളും പഠനസാമഗ്രികളും നൽകുകയായിരുന്നു.

ഐ.ഐ.എം ബംഗളൂരുവിലെ ഡിസിഷൻ സയൻസസ് വിഭാഗം അധ്യാപകൻ സുഭബ്രത മജുംദാറാണ് പരീക്ഷാരീതി രൂപകൽപന ചെയ്തത്. വിദ്യാർഥികൾക്ക് പ്രത്യേകം തയാറാക്കിയ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ചാറ്റ്ബോട്ടുകൾ നിർമിക്കാനും പരീക്ഷിച്ചുനോക്കാനും അവസരം നൽകി. ചാറ്റ്ബോട്ടിന് നൽകുന്ന നിർദേശങ്ങൾ അഥവാ പ്രോംപ്റ്റുകൾ തയാറാക്കുക, പാഠ്യവിഷയവുമായി ബന്ധപ്പെട്ട പഠനസാമഗ്രികൾ നൽകുക, അവ ഉപയോഗിച്ച് കൃത്യമായ ഉത്തരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയിലും പരിശീലനം നൽകി. ഒരു മാസത്തോളം പരിശ്രമിച്ചാണ് വിദ്യാർഥികൾ സ്വന്തം ആവിശ്യങ്ങൾക്കുള്ള ചാറ്റ്ബോട്ടുകൾ വികസിപ്പിച്ചെടുത്തത്.

എ.ഐ ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്തുക മാത്രമല്ല, പഠിച്ച വിഷയങ്ങൾ എത്രത്തോളം മനസ്സിലാക്കിയെന്നും അവ ചാറ്റ്ബോട്ടിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞോയെന്നും വിലയിരുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഐ.ഐ.എം. ബംഗളൂരുവിന് പുറമേ ഐ.ഐ.എം. അഹമ്മദാബാദ്, ഐ.എസ്.ബി, ഐ.ഐ.എസ്.ഇ.ആർ. പുണെ തുടങ്ങിയ മുൻനിര ഇന്ത്യൻ സ്ഥാപനങ്ങളും ഹാർവാർഡ് പോലുള്ള ആഗോള സർവകലാശാലകളും എ ഐ അധിഷ്ഠിത വിഷയങ്ങൾ ഇതിനോടകം തന്നെ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - IIM Allows AI Chatbots in Exams
Next Story