ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷക്ക് അപേക്ഷ ക്ഷണിച്ച് ഐ.സി.എ.ഐ; അവസാന തീയതി നവംബര്‍ 16, അറിയാം വിശദാംശങ്ങൾ
text_fieldsഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) 2026 ജനുവരിയിൽ നടത്താനിരിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് (സി.എ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് icai.org എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
നവംബര്‍ 16 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വൈകിയതിന് അധിക ഫീ അടക്കം അപേക്ഷ അയക്കാനുള്ള സമയം നവംബര്‍ 19 ആണ്. ഇന്ത്യയിലും വിദേശത്തും പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ട്. അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരം നവംബര്‍ 20 മുതല്‍ 22 വരെയാണ്.
പരീക്ഷക്രമം ഇങ്ങനെ
- ഫൈനല്‍ ഗ്രൂപ്പ് 1- ജനുവരി 5,7,9; ഗ്രൂപ്പ് 2- ജനുവരി 11,13,16
- ഇന്റര്‍മീഡിയറ്റ് ഗ്രൂപ്പ് 1- ജനുവരി 6,8,10; ഗ്രൂപ്പ് 2- ജനുവരി 12,15,17
- ഫൗണ്ടേഷന്‍ പരീക്ഷ- ജനുവരി 18, 20, 22, 24
അപേക്ഷ അയക്കാൻ
- ഐ.സി.എ.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഇ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക
- പുതുതായി അപേക്ഷിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക.
- കോഴ്‌സും പരീക്ഷയും തിരഞ്ഞെടുക്കുക
- പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക
- പരീക്ഷാകേന്ദ്രവും മാധ്യമവും തിരഞ്ഞെടുക്കുക
- ഫോട്ടോ, ഒപ്പ്, ആവശ്യമായ രേഖകള്‍ എന്നിവ അപ്‌ലോഡ് ചെയ്യുക.
- പരീക്ഷാ ഫീസ് അടച്ച ശേഷം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷ ഡൗണ്‍ലോഡ് ചെയ്ത് വെക്കുക.
ഇന്ത്യയിലെ പരീക്ഷാകേന്ദ്രങ്ങള്‍ക്കുള്ള പരീക്ഷാഫീസ്
- ഫൗണ്ടേഷന്‍ പരീക്ഷ- 1,500
- ഇന്റര്‍മീഡിയറ്റ് ഒരു ഗ്രൂപ്പിന്-1,500; രണ്ട് ഗ്രൂപ്പിനും കൂടി 2,700
- ഫൈനല്‍ ഒരു ഗ്രൂപ്പിന്- 1,800; രണ്ട് ഗ്രൂപ്പിനും കൂടി- 3,300
നവംബര്‍ 16ന് ശേഷം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വൈകിയതിനുള്ള ഫീ ആയ 600-രൂപ കൂടി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഐസിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
പരീക്ഷാ സമയക്രമവും ദൈർഘ്യവും
ഫൗണ്ടേഷൻ പേപ്പർ ഒന്നും രണ്ടും ഉച്ചതിരിഞ്ഞ് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും, പേപ്പർ മൂന്നും നാലും ഉച്ച തിരിഞ്ഞ് രണ്ടുമുതൽ വൈകീട്ട് നാലുവരെയും നടക്കും. ഇന്റർമീഡിയറ്റ്, ഫൈനൽ പേപ്പറുകൾ (പേപ്പർ ആറ് ഒഴികെ) ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയും, ഫൈനൽ പേപ്പർ ആറും പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് (INTT–AT) പേപ്പറുകളും ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെയും നടക്കും. ഐ.ആർ.എം ടെക്നിക്കൽ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് നടക്കുക.
ഫൗണ്ടേഷൻ പേപ്പറുകൾ മൂന്നും നാലും പോസ്റ്റ് ക്വാളിഫിക്കേഷൻ കോഴ്‌സ് പേപ്പറുകൾ ഒഴികെയുള്ള എല്ലാ പേപ്പറുകളും പരീക്ഷ ആരംഭിക്കുന്നതിന് മുമ്പ് ഉച്ചക്ക് 1:45 മുതൽ രണ്ടുവരെ 15 മിനിറ്റ് മുൻകൂട്ടി വായിക്കാൻ അനുവാദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

