ഹോമിയോ ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജുകളില്‍ 2022 വര്‍ഷത്തെ ഹോമിയോ ഫാര്‍മസി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരുടെ ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് ലഭ്യമാണ്.
അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓണ്‍ലൈനായും വെബ്‌സൈറ്റില്‍ നിന്നും പ്രിന്റ് എടുത്ത ഫീ പേയ്‌മെന്റ് സ്ലീപ് ഏതെങ്കിലും ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ ഹാജരാക്കിയും നവംബര്‍ അഞ്ചിന് മുമ്പായി ഫീസ് ഒടുക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയ അപേക്ഷകര്‍ അലോട്ട്‌മെന്റ് മെമ്മോയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം അതത് കോളജുകളില്‍ നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണമെന്ന് എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2560363, 2560364.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

