Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bio Brick Building
cancel
Homechevron_rightCareer & Educationchevron_right'ജൈവ ഇഷ്​ടിക'യിൽ...

'ജൈവ ഇഷ്​ടിക'യിൽ നിർമിച്ച ആദ്യ കെട്ടിടം ഐ.ഐ.ടി ഹൈദരാബാദിൽ; ഒന്നിന്​ രണ്ടു മുതൽ മൂന്നുരൂപ വരെ മാത്രം

text_fields
bookmark_border

ഹൈദരാബാദ്​: രാജ്യ​െത്ത ആദ്യ ജൈവ ഇഷ്​ടിക (ബയോ ബ്രിക്ക്​) കെട്ടിടം ഐ.​െഎ.ടി ഹൈദരാബാദിൽ. കാർഷിക മാലിന്യത്തിൽനിന്ന്​ നിർമിക്കുന്ന ​ജൈവ ഇഷ്​ടിക ഒന്നിന്​ രണ്ടു മുതൽ മൂന്നുരൂപ വരെയാണ്​ വില.

വിളവെടുപ്പിന്​ ശേഷം വയലുകളിലുണ്ടാകുന്ന വൈക്കോലുകളും മറ്റും ഉപയോഗിച്ച്​ നിർമിക്കുന്നവയാണ്​​ ഈ ജൈവ ഇഷ്​ടികകൾ. വൈക്കോലുകൾ കത്തിക്കു​േമ്പാഴുണ്ടാകുന്ന വായുമലിനീകരണം കുറക്കാനും ഇതുവഴി സാധിക്കും. കൂടാതെ കെട്ടിട നിർമാണത്തിന്​ ഉപയോഗിക്കാനും സാധാരണക്കാർക്ക്​ പുതിയ തൊഴിൽ മേഖല സൃഷ്​ടിക്കാനും ഇതുവഴി സാധിക്കും.

വേനൽ കാലത്തും ശൈത്യകാലത്തും ഒരേപോലെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ്​ ഇവയുടെ നിർമാണം. മറ്റു ചുടുകട്ടക​ളുടെ പത്തിലൊന്ന്​ ഭാരം മാത്രമാണ്​ ഈ ജൈവ ഇഷ്​ടികകൾക്കുള്ളത്​​. ഗ്രാമീണ മേഖലയിൽ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ നിർമിക്കാൻ ഇതുവഴി സാധിക്കും.


ഐ.ഐ.ടി പ്രഫസറായ ദീപക്​ ജോൺ മാത്യുവിന്‍റെ നിരീക്ഷണത്തിൽ ഐ.ഐ.ടി ഗവേഷക വിദ്യാർഥിയായ പ്രിയാബ്രത റൗ​ത്രെയും സംഘവുമാണ്​ ജൈവ ഇഷ്​ടികകൾ നിർമിച്ചത്​. 2021 ഏപ്രിലിൽ ജൈവ ഇഷ്​ടികക്കും അവയുടെ നിർമാണ ​രഹസ്യത്തിനും പേറ്റന്‍റ്​ ലഭിക്കുകയും ചെയ്​തു.

ഐ​.ഐ.ടി ഹൈദരാബാദിൽ തന്നെയായിരുന്നു ജൈവ ഇഷ്​ടിക ഉപയോഗിച്ചുള്ള ആദ്യ കെട്ടിട നിർമാണവും. ഐ.ഐ.ടിയുടെ സ്​ഥലത്ത്​ സെക്യൂരിറ്റി കാബിനൊരുക്കുകയായിരുന്നു ഇവർ. ജൈവ ഇഷ്​ടികകൊണ്ട്​ നിർമിച്ച ചുമരുകളെ സംരക്ഷിക്കുന്നതിനായി സിമന്‍റ്​ തേച്ചാണ്​ നിർമാണം. മേൽക്കൂരയിലും ജൈവ ഇഷ്​ടികയാണ്​ ഉപയോഗിച്ചിട്ടുണ്ട്​​. കഴിഞ്ഞദിവസം കെട്ടിടത്തിന്‍റെ ഉദ്​ഘാടനം നിർവഹിച്ചു.


ഹരിയാന, പഞ്ചാബ്​, ഉത്തർപ്രദേശ്​ തുടങ്ങിയ സംസ്​ഥാനങ്ങളിൽ കാർഷിക മാലിന്യം കത്തിക്കുന്നതുവഴി ഡൽഹിയിലും സമീപ പ്രദേശങ്ങളിലും വായു മലിനീകരണം രൂക്ഷമാണ്​. വിളവെടുപ്പിന്​ ശേഷം പുതിയ കൃഷിക്കായി നിലം ഒരുക്കുന്നതിന്​ മുമ്പാണ്​ ഈ കത്തിക്കൽ. വൻതോതിൽ വായു മലിനീകരണത്തിനും ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്കും കാരണമാകുന്ന ഇവ ഒഴിവാക്കി ഉപകാര പ്രദമായ രീതിയിൽ ഇനി ഈ മാലിന്യങ്ങളെ ഇഷ്​ടികകളായി മാറ്റാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IIT HyderabadBio BrickBio Brick Building
News Summary - first Bio Bricks based building in India inaugurated at IIT Hyderabad
Next Story