Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightവിദ്യാർഥികളെ...

വിദ്യാർഥികളെ കാത്തിരിക്കുന്നത്​ ക്യാഷ്​ അവാർഡും സ്​കോളർഷിപ്പും: ‘യങ്​ ജീനിയസ്​-2024 സ്​കോളർഷിപ്പ്​ പരീക്ഷ’ ഇന്ന്​

text_fields
bookmark_border
വിദ്യാർഥികളെ കാത്തിരിക്കുന്നത്​ ക്യാഷ്​ അവാർഡും സ്​കോളർഷിപ്പും: ‘യങ്​ ജീനിയസ്​-2024 സ്​കോളർഷിപ്പ്​ പരീക്ഷ’ ഇന്ന്​
cancel

കോഴിക്കോട്​/ദുബൈ: ഗൾഫ്​ മലയാളികളായ വിദ്യാർഥികൾക്കുള്ള ‘യങ്​ ജീനിയസ്​-2024 സ്​കോളർഷിപ്പ്​ പരീക്ഷ’ ഓൺലൈനായി ഇന്ന്​ നടക്കും. ഇന്ത്യൻ സമയം രാവിലെ 10 മണിമുതൽ 12 വരെ നടക്കുന്ന പരീക്ഷയിൽ ഗൾഫ്​മേഖലയിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികൾ പ​ങ്കെടുക്കും. മെഡിക്കൽ/എഞ്ചിനീയറിംഗ്​ പ്രവേശന പരിശീലനരംഗത്തെ അവസാനവാക്കായ ‘റെയ്​സ്​ എൻട്രൻസ്​ കോച്ചിംഗ്​ സെന്‍ററും’ ‘ഗൾഫ്​ മാധ്യമവും’ ചേർന്ന്​ സി.ബി.എസ്​.സി അടക്കമുള്ള പത്താംതരം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക്​ വേണ്ടി നടത്തുന്ന ഈ പരീക്ഷയിൽ ഉയർന്ന റാങ്ക്​ നേടുന്നവർക്ക്​ കാഷ്​ അവാർഡിന്​ പുറമെ പ്രത്യേക പഠനപദ്ധതിയായ ‘റെയ്​സ്​ ഇന്‍റർഗ്രേറ്റഡ്​ സ്കൂളു’കളിൽ 100 ശതമാനം സ്​കോളർഷി​േപ്പാടുകൂടിയ പഠനവും ലഭ്യമാകും.

രണ്ട്​ വർഷത്തെ പ്ലസ്​-ടു പഠനത്തിന്​ ശേഷം പ്രവേശന പരീക്ഷ പരീശിലനം നടത്തുന്ന വിദ്യാർഥികൾക്ക്​ നഷ്ടമാവുന്ന സമയവും സാമ്പത്തിക ബാധ്യതയും ഇല്ലാതാക്കി ഈ രംഗത്തെ ഏറ്റവും മികച്ച അധ്യാപകരുടെ കീഴിൽ പരിശീലനം നൽകിവരുന്ന ‘റെയ്​സ്​ ഇന്‍റർഗ്രേറ്റഡ്​ സ്കൂളു’കളാണ്​ പരീക്ഷയിൽ ഉയർന്ന റാങ്ക്​ നേടുന്ന വിദ്യാർത്ഥികളെ​ സ്​കോളർഷിപ്പോടെയ​ുള്ള പഠനത്തിന്​ കാത്തിരിക്കുന്നത്​.

മെഡിക്കൽ/എഞ്ചിനീയറിങ്​ മേഖലയിൽ മികച്ച വിജയവും ഉയർന്ന ജോലിയും പ്രതീക്ഷിക്കുന്നവരും ഗൾഫ്​ മേഖലയിലെ സ്കൂളുകളിൽ പഠിക്കുന്നവരുമായ നിരവധി വിദ്യാർത്ഥികളാണ്​ ഇന്ന്​ നടക്കുന്ന പരീക്ഷയിലൂടെ ഇന്ത്യയിലെ പ്രമുഖ കാമ്പസുകളടങ്ങുന്ന എയിംസ്​, ഐ.ഐ.ടി, എൻ.ഐ.ടി, ഐ.ഐ.എസ്​.ടി, ഐസർ, ജിപ്​മർ തുടങ്ങിയവയിൽ മെഡിക്കൽ/എഞ്ചിനീയറിംഗ്​ കോഴ്​സുകൾക്ക്​ പ്രവേശനം ഉറപ്പാക്കുന്നതിനായി മുന്നോട്ടുവന്നിരിക്കുന്നത്​.

ഒരു പതിറ്റാണ്ടിലേറെക്കാലമായി മുഴുവൻ മലയാളികളുടെയും വിശ്വാസ്യതയാർജ്ജിച്ച്​ മുന്നേറുന്ന ‘റെയ്​സി’ന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ പരീക്ഷയുടെ പിന്നിൽ ചുക്കാൻ പിടിക്കുന്നത്​ ‘ഏഗൺ’ എന്ന എഡ്യൂക്കേഷണൽ പ്ലാറ്റ്​ഫോമാണ്​. ​ 2005 ൽ കോഴിക്കോട്​ കേന്ദ്രമായി തുടങ്ങുകയും രണ്ട്​ പതിറ്റാണ്ടിനിടെ എൻട്രൻസ്​ കോച്ചിംഗ്​ സ്ഥാപങ്ങളുടെ മുൻനിരയിലെത്തുകയും സംസ്​ഥാനത്തിന്‍റെ മറ്റ്​ മേഖലകളിലേക്ക്​ വികസിക്കുകയും ചെയ്ത ‘റെയ്​സും’ 2009 ൽ വടകരയിൽ ആരംഭിച്ച്​ ‘ഓൾ-ഇൻ-വൺ എൻട്രൻസ് കോച്ചിംഗ് സെന്‍റർ’ എന്ന്​ പേരെടുക്കുകയും പുതുതലമുറയുടെ മൂല്യങ്ങളെയും സ്വാതന്ത്ര്യത്തെയും കൈവിടാതെതന്നെ അച്ചടക്കം നടപ്പിലാക്കുകയും ചെയ്ത ‘സയൻസെന്‍ററു’മാണ്​ ‘ഏഗണി’ന്​ പിറകിലെ ശക്​തികൾ.

മികവിന്‍റെ പടവുകൾ കയറി സമൂഹത്തിൽ വിശ്വാസവും അംഗീകാരവും കരസ്ഥമാക്കിയ ഈ രണ്ട്​ സ്ഥാപനങ്ങൾ ചേർന്ന്​ നടപ്പിലാക്കുന്ന പുതിയരീതിയിലുള്ള പദ്ധതികൾ മെഡിക്കൽ/എഞ്ചിനീയറിംഗ്​ ഉപരിപഠനത്തിന്​ തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക്​ ലഭിക്കാവുന്ന​ സുവർണ്ണാവസരമാണെന്ന്​ റെയ്​സ്​ സി.ഇ.ഒ അർജുൻ മുരളിയും ‘സയൻസെന്‍റർ’ ഡയറക്ടറായ രജീഷ്​ തേരോത്തും പറഞ്ഞു.

വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ്​ അവരെ വ്യക്​തിപരമായി പരിഗണിച്ചുകൊണ്ടാണ്​ അധ്യാപകരും ഇവിടെയുള്ള മെൻഡർമാരും ചേർന്ന്​ കാലത്തിന്‍റെ വേഗതക്കനുസരിച്ച്​ ആധുനിക സാ​ങ്കേതിക വിദ്യയുടെ സഹായത്തോടെ എൻട്രൻസ്​ പരിശീലനങ്ങൾ നൽകിവരുന്നത്​. അതുകൊണ്ടുതന്നെ ഗൾഫ്​ മലയാളികളായ വിദ്യാർത്ഥികൾക്ക്​ മെഡിക്കൽ/എഞ്ചിനീയറിംഗ്​ മേഖലകളിലെ പ്രശസ്​ത ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഉപരിപഠനം നടത്തനാനും അതുവഴി ഇന്ത്യക്കകത്തും പുറത്തുമുള്ള വൻകിട സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിൽ ജോലി ഉറപ്പാക്കാനും അതുവഴി അവരുടെ ഭാവി ഭദ്രമാക്കാനും ‘ഏഗൺ’ പ്രതിജ്ഞാബദ്ധമാണെന്ന്​ ഇരുവരും പറഞ്ഞു.

ഓൺലൈൻ, ഓഫ്​ലൈൻ, നീറ്റ്​/ജെ.ഇ.ഇ എ​ൻട്രൻസ്​ കോച്ചിംഗ്​, ഇന്‍റഗ്രേറ്റഡ്​ സ്കൂൾ, എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളുടെ ഓൺലൈൻ, ഓഫ്​ലൈൻ ട്യൂഷൻ തുടങ്ങിയ പദ്ധതികളാണ്​ നിലവിൽ ‘ഏഗൺ’ നൽകിവരുന്നത്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scholarshipraysaegon
News Summary - 'Young Genius-2024 Scholarship Exam' today
Next Story