എക്​സാറ്റ്​ 2018: മാനേജ്​മെൻറ്​ അഭിരുചി പരീക്ഷ ജനുവരി ഏഴിന്

വിജി.കെ
22:12 PM
06/09/2017
​എം.​ബി.​എ ഉ​ൾ​പ്പെ​ടെ മാ​നേ​ജ്​​മ​െൻറ്​ പി.​ജി കോ​ഴ്​​സി​ലേ​ക്കു​ള്ള അം​ഗീ​കൃ​ത അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റു​ക​ളി​ലൊ​ന്നാ​യ ‘സേ​വ്യ​ർ ആ​പ്​​റ്റി​റ്റ്യൂ​ഡ്​ ടെ​സ്​​റ്റ്​ (XAT 2018) ജ​നു​വ​രി ഏ​ഴ്​ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക്​ 1.35 വ​രെ ന​ട​ക്കും.

ജാം​ഷ​ഡ്​​പു​രി​ലെ എ​ക്​​സ്.​എ​ൽ.​ആ​ർ.​െ​എ ആ​ണ്​ ഇ​ന്ത്യ​ക്ക​ക​ത്തും പു​റ​ത്തു​മാ​യി ഇൗ ​ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​യ​മ്പ​ത്തൂ​ർ, തി​രു​ച്ചി​റ​പ്പ​ള്ളി, ചെ​ന്നൈ, മം​ഗ​ളൂ​രു, ബം​ഗ​ളൂ​രു, ഗോ​വ, വി​​ശാ​ഖ​പ​ട്ട​ണം, ഹൈ​ദ​രാ​ബാ​ദ്, പു​ണെ, മും​ബൈ, ല​ഖ​​്​േ​​നാ, നോ​യി​ഡ, ഭോ​പാ​ൽ, അ​ഹ്​​മ​ദാ​ബാ​ദ്, അ​ല​ഹ​ബാ​ദ്, ഗു​വാ​ഹ​തി, പ​ട്​​​ന, കാ​ൺ​പു​ർ, റാ​ഞ്ചി, ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, ദു​ബൈ, കാ​ഠ്​​​മ​ണ്ഡു എ​ന്നി​വ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ​പെ​ടും.


ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​: എ​ക്​​സാ​റ്റ്​ 2018നു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ 1650 രൂ​പ​യാ​ണ്. എ​ക്​​സ്.​എ​ൽ.​ആ​ർ.​െ​എ​യു​ടെ മാ​നേ​ജ്​​മ​െൻറ്​ പി.​ജി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 300 രൂ​പ​കൂ​ടി ന​ൽ​ക​ണം. ഒാ​ൺ​ലൈ​ൻ ബാ​ങ്കി​ങ്ങി​ലൂ​ടെ​യോ ​െക്ര​ഡി​റ്റ്, ​െഡ​ബി​റ്റ് കാ​ർ​ഡ്​ മു​ഖാ​ന്ത​ര​മോ ഫീ​സ്​ അ​ട​ക്കാം.
യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​മു​ള്ള​വ​ർ​ക്കും 2018 ജൂ​ൺ 10ന​കം ഫൈ​ന​ൽ ഡി​ഗ്രി പ​രീ​ക്ഷ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കും​ ‘എ​ക്​​സാ​റ്റ്​ 2018’ൽ ​പ​െ​ങ്ക​ടു​ക്കാം. ഇ​തി​ലേ​ക്കു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ www.xatonline.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ന​ട​ത്താം. 2017 ന​വം​ബ​ർ 30 വ​രെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​പേ​ക്ഷി​ക്കേ​ണ്ട രീ​തി വെ​ബ്​​സൈ​റ്റി​ലു​ണ്ട്.


പ​രീ​ക്ഷ: എ​ക്​​സാ​റ്റ്​ ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ​യി​ൽ ക്വാ​ണ്ടി​റ്റേ​റ്റി​വ്​ എ​ബി​ലി​റ്റി, ഇം​ഗ്ലീ​ഷ്​ ലാം​േ​ഗ്വ​ജ്​ ആ​ൻ​ഡ്​ ലോ​ജി​ക്ക​ൽ റീ​സ​ണി​ങ്, ഡി​സി​ഷ​ൻ മേ​ക്കി​ങ്, ജ​ന​റ​ൽ നോ​ള​​ജ്, ഉ​പ​ന്യാ​സ​മെ​ഴു​ത്ത്​ എ​ന്നി​ങ്ങ​നെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ പ്രാ​ഗ​ത്ഭ്യ​മു​ള്ള​വ​ർ​ക്ക്​ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​വും. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ 2017 ഡി​സം​ബ​ർ 20 മു​ത​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. ജ​നു​വ​രി 31ന്​ ​വെ​ബ്​​സൈ​റ്റി​ൽ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. എ​ക്​​സാ​റ്റ്​ സ്​​കോ​ർ കാ​ർ​ഡ്​ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്കും.
ജാം​ഷ​ഡ്​​പു​രി​ലെ നേ​വി​യ​ർ സ്​​കൂ​ൾ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ഉ​ൾ​പ്പെ​ടെ 150ഒാ​ളം  ബി​സി​ന​സ്​ സ്​​കൂ​ളു​ക​ൾ മാ​നേ​ജ്​​മ​െൻറ്​ പി.​ജി, ഫെ​ലോ പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ എ​ക്​​സാ​റ്റ്​ സ്​​കോ​ർ പ​രി​ഗ​ണി​ക്കും. അ​ഡ്​​മി​ഷ​ൻ ന​ൽ​കു​ന്ന എ​ക്​​സാ​റ്റ്​ അ​സോ​സി​യേ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ലി​സ്​​റ്റ്​ www.xatonline.in\XAT -_associates.html\ എ​ന്ന വെ​ബ്​​സൈ​റ്റ്​ ലി​ങ്കി​ലു​ണ്ട്. പ്ര​മു​ഖ സ്​​ഥാ​പ​ന​ങ്ങ​ളാ​യ സേ​വി​യ​ർ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ഭു​വ​നേ​ശ്വ​ർ, എ​സ്.​പി ജെ​യി​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ റി​സ​ർ​ച്​​ മും​ബൈ, മു​ദ്ര ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്​ അ​ഹ്​​മ​ദാ​ബാ​ദ്, കെ.​ജെ. സോ​മ​യ്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്​ ആ​ൻ​ഡ്​​ റി​സ​ർ​ച്​​ മും​ബൈ, ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫോ​റ​സ്​​റ്റ്​ മാ​നേ​ജ്​​മ​െൻറ്​ ഭോ​പാ​ൽ, ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ റൂ​റ​ൽ മാ​നേ​ജ്​​മ​െൻറ്​ ആ​ന​ന്ദ്​ (ഇ​ർ​മ), വി.​െ​എ.​ടി ബി​സി​ന​സ്​ സ്​​കൂ​ൾ വെ​ല്ലൂ​ർ, ല​യോ​ള ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ചെ​ന്നൈ മു​ത​ലാ​യ​വ ഇ​തി​ൽ​പെ​ടും.

എ​ക്​​സാ​റ്റ്​ 2018 അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തോ​െ​ടാ​പ്പം പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന അ​ത​ത്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ മാ​നേ​ജ്​​മ​െൻറ്​ പി.​ജി അ​ഡ്മി​ഷ​നാ​യി നി​ർ​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.xatonline.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭി​ക്കും.
COMMENTS