സിവിൽ സർവിസ് പരീക്ഷ ഒക്ടോബർ നാലിനുതന്നെ നടത്തും; യു.പി.എസ്.സി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കോവിഡ് 19ൻെറ പശ്ചാത്തലത്തിൽ സിവിൽ സർവിസ് പരീക്ഷ മാറ്റിവെക്കില്ലെന്ന് യൂനിയൻ പബ്ലിക് സർവിസ് കമിഷൻ സുപ്രീംകോടതിയിൽ. ഒക്ടോബർ നാലിന് പരീക്ഷ നടത്താനാണ് തീരുമാനം.
സിവിൽ സർവിസ് പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെടുന്ന ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. യു.പി.എസ്.സിയോട് ചൊവ്വാഴ്ച സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തിൽ മേയ് 31ന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ ഒക്ടോബർ നാലിലേക്ക് മാറ്റിവെക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലും വിവിധ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യവും കണക്കിലെടുത്ത് സിവിൽ സർവിസ് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് 20ഓളം ഉദ്യോഗാർഥികൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പത്തുലക്ഷത്തോളം ഉദ്യോഗാർഥികളാണ് സിവിൽ സർവിസ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജനുവരി ഫെബ്രുവരി മാസങ്ങളിലായിരുന്നു രജിസ്ട്രേഷൻ നടപടികൾ. സാധാരണ മെയിൻ പരീക്ഷ ജൂൺ -ജൂലൈ മാസങ്ങളിലാണ് നടത്താറ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

