'യു.പി.എസ്.സി കലണ്ടർ 2026' പുറത്തിറങ്ങി; സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മേയ് 24 ന്
text_fieldsയൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്.സി) 2026 ലെ പരീക്ഷാ കലണ്ടർ പുറത്തിറക്കി. സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ 2026 മേയ് 24 ന് നടക്കും. സിവിൽ സർവീസസ്, എൻ.ഡി.എ, സി.ഡി.എസ്, എഞ്ചിനീയറിങ് സർവീസസ് തുടങ്ങിയ പ്രധാന മത്സര പരീക്ഷകളുടെ തിയതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യു.പി.എസ്.സി സിവിൽ സർവീസസ് പ്രിലിമിനറി 2026 വിജ്ഞാപനം ജനുവരി 14 ന് പുറപ്പെടുവിക്കും. അപേക്ഷകൾ 2026 ഫെബ്രുവരി മൂന്ന് വരെ സമർപ്പിക്കാം. ഉദ്യോഗാർഥികൾക്ക് ഇതനുസരിച്ച് തയ്യാറെടുപ്പുകൾ ആരംഭിക്കാം. സി.എസ്.ഇ പ്രിലിമിനറി ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (പ്രിലിമിനറി) പരീക്ഷക്കുള്ള സ്ക്രീനിങ് ടെസ്റ്റ് കൂടിയാണ് ഇത്. വിജയിച്ച ഉദ്യോഗാർഥികൾ മെയിൻ പരീക്ഷാ ഘട്ടത്തിലേക്ക് കടക്കും.
സി.എസ്.ഇ മെയിൻസ് 2026 ഓഗസ്റ്റ് 21 ന് ആരംഭിച്ച് അഞ്ച് ദിവസം നീണ്ടുനിൽക്കും. ഇന്ത്യയിലെ സിവിൽ സർവീസുകൾക്കായുള്ള റിക്രൂട്ട്‌മെന്റ് ഏജൻസിയായ യു.പി.എസ്.സി എന്ന നിലയിൽ, രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് ഈ കലണ്ടർ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

