ആരോഗ്യ സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു
text_fieldsതൃശൂർ: ലോക്ഡൗൺ ജൂൺ ഒമ്പത് വരെ ദീർഘിപ്പിച്ച സാഹചര്യത്തിൽ ആരോഗ്യ സർവകലാശാല ജൂൺ രണ്ട് മുതൽ ആരംഭിക്കാനിരുന്ന പരീക്ഷകൾ ജൂൺ 14 മുതൽ ക്രമീകരിച്ച് നടത്തും. പരീക്ഷാ ടൈംടേബിളിന് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കണം.
പരീക്ഷ ടൈംടേബിൾ
ജൂൺ 14ന് തുടങ്ങുന്ന തേർഡ് പ്രഫഷണൽ എം.ബി.ബി.എസ് പാർട്ട് രണ്ട് റെഗുലർ & സപ്ലിമെൻററി തിയറി, ഫൈനൽ ബി.ഡി.എസ് പാർട്ട് -രണ്ട് റെഗുലർ/സപ്ലിമെൻററി (2016 & 2010 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പുന:ക്രമീകരിച്ച് പ്രസിദ്ധീകരിച്ചു.
പരീക്ഷ അപേക്ഷ
ജൂലൈ 12ന് തുടങ്ങുന്ന എം.ഡി.എസ് പാർട്ട് -ഒന്ന് റെഗുലർ/സപ്ലിമെന്ററി (2018 സ്കീം), എം.ഡി.എസ് പാർട്ട് -രണ്ട് റെഗുലർ/സപ്ലിമെൻററി (2018 & 2016 സ്കീം) പരീക്ഷകൾക്ക് ജൂൺ 11 മുതൽ 24 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ ജൂൺ 28 വരെയും സൂപ്പർഫൈനോടെ 30 വരെയും രജിസ്റ്റർ ചെയ്യാം.
റീ ടോട്ടലിങ് ഫലം
2021 മാർച്ചിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച രണ്ടാം വർഷ എം.എസ്സി നഴ്സിംഗ് സപ്ലിമെൻററി പരീക്ഷയുടെ റീ ടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

