Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസംസ്​ഥാനത്ത്​ വിവിധ...

സംസ്​ഥാനത്ത്​ വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റി

text_fields
bookmark_border
സംസ്​ഥാനത്ത്​ വിവിധ സർവകലാശാലകളുടെ പരീക്ഷകൾ മാറ്റി
cancel

സംസ്​ഥാനത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ നാളെ മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കണ്ണൂർ സർവകലാശാല, എം.ജി. സർവകലാശാല, ആരോഗ്യ സർവകലാശാല, മലയാളം സർവകലാശാല, ​സംസ്​കൃത സർവകലാശാല, സാ​ങ്കേതിക സർവകലാശാല എന്നിവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചത്​. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും.

ചാൻസലർ കൂടിയായ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാന്‍റെ നിർദേശത്തെ തുടർന്നാണ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിയത്. കോവിഡ്​ കാലത്ത്​ പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാർഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. പല പരീക്ഷ സെന്‍ററുകളും കണ്ടെയ്​ന്‍മെന്‍റ്​ സോണുകളിലായതിന്‍റെ ആശങ്കയാണ്​ രക്ഷിതാക്കളും വിദ്യാർഥികളും പങ്കുവെച്ചത്​.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ശശി തരൂർ എം.പി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university exams in keralaCovid 19
News Summary - University exams in Kerala postponed due to Covid 19
Next Story