നെറ്റ് ഫലം: 5158 പേർക്ക് ജെ.ആർ.എഫ്
text_fieldsന്യൂഡല്‍ഹി: യു.ജി.സി 2024 ഡിസംബറിൽ നടത്തിയ ദേശീയ യോഗ്യത പരീക്ഷ (നെറ്റ്) യുടെ ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.inൽ ഫലം അറിയാം. ജനുവരി മൂന്നു മുതൽ 27 വരെ നടത്തിയ പരീക്ഷ 6,49,490 പേരാണ് എഴുതിയത്. അതിൽ 5,158 പേർ ജെ.ആർ.എഫിനും കോളജ് അധ്യാപകരാകാനും യോഗ്യത നേടി. 48,161 പേർ കോളജ് അധ്യാപകരാകാനും പിഎച്ച്.ഡി പ്രവേശനത്തിനും അർഹരായി. 1,14,445 പേർ പിഎച്ച്.ഡി പ്രവേശനത്തിന് യോഗ്യരായി.
വെബ്സൈറ്റിൽ അന്തിമ ഉത്തരസൂചികയും സ്കോർ കാർഡും പരിശോധിക്കാവുന്നതാണ്. കട്ട്ഓഫ് മാർക്കുകളും എൻ.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.